അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ; 37 പേർക്ക് പിഴ
text_fieldsദുബൈ: സീബ്ര ലൈനിലൂടെയല്ലാതെ അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന 37 കാൽനടക്കാർക്ക് 400 ദിർഹം വീതം പിഴ ചുമത്തി ദുബൈ പൊലീസ്. നായിഫ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈ വർഷം പിഴ ചുമത്തിയവരുടെ കണക്കുകളാണ് പൊലീസ് പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം ഇത്തരത്തിൽ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന മൂന്നുപേർ വാഹനാപകടങ്ങളിൽ മരിക്കുകയും 339 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു.
2023ൽ നിയമം ലംഘിച്ച് റോഡ് ക്രോസ് ചെയ്ത 44,000ത്തോളം പേർക്ക് പൊലീസ് പിഴയിട്ടിരുന്നു. നിയമം ലംഘിക്കുന്ന കാൽനടക്കാർക്ക് ശക്തമായ മുന്നറിയിപ്പാണിതെന്ന് നായിഫ് പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഉമർ മൂസ് ആഷർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.