Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 9:17 AM GMT Updated On
date_range 18 Jun 2017 9:17 AM GMTഷാര്‍ജ റമദാന് രാത്രി ചന്തയില്‍ വന്‍ തിരക്ക്
text_fieldsbookmark_border
ഷാര്‍ജ: അല്‍ താവൂനിലെ എക്സ്പോസെൻററില്‍ നടന്ന് വരുന്ന റമദാന് രാത്രി ചന്തയെ ജനസാഗരമാക്കി സന്ദര്‍ശകര്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുംബസമേതമാണ് ചന്തയിലത്തെുന്നത്.
പ്രമുഖ കമ്പനികളുടെ സാധന-സാമഗ്രികള്‍ 80 ശതമാനം വിലകുറച്ചാണ് വില്‍പ്പന. നാടന്‍ കേരള വിഭവങ്ങള്‍ തൊട്ട് പരമ്പരാഗത ഇമാറാത്തി ഭക്ഷണം വരെ കിട്ടുന്നത് കൊണ്ട് അത്താഴവും ഇവിടെ നിന്ന് കഴിക്കുന്നവരനവധി.
ഇവിടെ ഒരുക്കിയ പരമ്പരാഗത ഗ്രാമത്തില്‍ കാണാനുണ്ടേറെ അതൃപ്പങ്ങള്‍.
ആട്ട്തൊട്ടില്, പാട്ട്പ്പെട്ടി, പ്രാചീന ടെലഫോണ്‍, പങ്ക, ഇരിപ്പിടങ്ങള്‍, വിനോദ ഉപകരണങ്ങള്‍ തുടങ്ങി പഴമയുടെ വന്‍ ശേഖരമാണ് ഇവിടെ നിരത്തിയിരിക്കുന്നത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മത്സരപരിപാടികളും ഇവിടെ നടക്കുന്നുണ്ട്.
വിവിധ കമ്പനികളുടെ മൊബൈല്‍ഫോണ്‍, ഇലക്ട്രിക്- ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വ്യായാമ ഉപകരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, വാച്ചുകള്‍, ഭക്ഷ്യോത്പന്നങ്ങള്‍ തുടങ്ങി നോമ്പിനും പെരുന്നാളിനും ആവശ്യമുള്ളതെല്ലാം ഇവിടെ അണിനിരത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് കളിക്കാനായി മാത്രം പ്രത്യേക വിഭാഗമുണ്ട്.
ഉന്നം തെറ്റാതെ വെടിവെക്കാന്‍ പഠിക്കാനുള്ള അവസരവും ഒരുക്കിയിരിക്കുന്നു.ദിനംപ്രതി തദ്ദേശീയ കലാരൂപങ്ങള്‍ അരങ്ങേറുന്നുണ്ട്. സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ കരസ്ഥമാക്കാനുള്ള അവസരവുമുണ്ട്.
12 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അഞ്ച് ദിര്‍ഹമാണ് പ്രവേശന നിരക്ക്. നൂറ് കണക്കിന് വാഹനങ്ങള്‍ നിറുത്താനുള്ള സൗകര്യമുണ്ട്. ഇത് തീര്‍ത്തും സൗജന്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story