ക്രൂസ് കൺട്രോൾ പ്രവർത്തനരഹിതമായി; കാർ യാത്രികനെ രക്ഷിച്ച് പൊലീസ്
text_fieldsദുബൈ: അതിവേഗത്തിൽ സഞ്ചരിക്കവെ ക്രൂസ് കൺട്രോൾ പ്രവർത്തനരഹിതമായി നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡ്രൈവറെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്. അബൂദബിയിലേക്ക് പോകുന്ന ശൈഖ് സായിദ് റോഡിലെത്തിയപ്പോഴാണ് ക്രൂസ് കൺട്രോൾ പ്രവർത്തനരഹിതമായത്.
അപകടം മനസ്സിലാക്കിയ ഡ്രൈവർ മനസ്സാന്നിധ്യം വീണ്ടെടുത്ത് ഉടൻ ദുബൈ പൊലീസിന്റെ അടിയന്തര സഹായ നമ്പറായ 999ൽ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. കൺട്രോൾ റൂമിൽ വിവരം ലഭിച്ച് നിമിഷങ്ങൾക്കകം ദുബൈ പൊലീസിന്റെ പട്രോൾ വാഹനം കാറിന് സമീപത്തേക്ക് കുതിച്ചു.
കാർ എക്സ്പോ പാലം കടന്നുപോയിട്ടുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് കൺട്രോൾ റൂമിൽനിന്ന് മറ്റ് വാഹനങ്ങൾക്ക് അപകട സൂചന നൽകുകയും ചെയ്തു. തുടർന്ന് അപകടത്തിലായ കാറിന്റെ മുന്നിലേക്ക് മറ്റൊരു പൊലീസ് വാഹനംകൂടി എത്തുകയും ക്രമേണ വാഹനം നിർത്താൻ സഹായിക്കുകയുമായിരുന്നു. അതിവേഗ ട്രാക്കിലുണ്ടായ സംഭവം പൊലീസിന്റെ സമയോചിതമായ ഇടപെടൽമൂലമാണ് വൻ ദുരന്തത്തിലേക്ക് വഴിമാറാതെ രക്ഷപ്പെടുത്തിയത്.
ക്രൂസ് കൺട്രോൾ പ്രവർത്തന രഹിതമായാൽ എന്ത് ചെയ്യണം
ഭയപ്പെടാതെ മനസ്സ് നിയന്ത്രിക്കുക
ഹെഡ്ലൈറ്റുകളും അപകടസൂചന ലൈറ്റുകളും ഓൺ ചെയ്യുക
പൊലീസ് എമർജൻസി നമ്പറായ 999ൽ വിളിക്കുക
വാഹനം ന്യൂട്രലിലേക്ക് മാറ്റാൻ ശ്രമിക്കുക
എൻജിൻ ഓഫ് ചെയ്ത ഉടനെ വീണ്ടും സ്റ്റാർട്ട് ചെയ്യാൻ
ശ്രമിക്കണം
മുകളിൽ പറഞ്ഞ കാര്യങ്ങൾ വിജയിച്ചില്ലെങ്കിൽ വാഹനം നിൽക്കുന്നതുവരെ ബ്രേക്കിൽ അമർത്തി ചവിട്ടുക
സ്റ്റിയറിങ് വീലിന്റെ നിയന്ത്രണം നിലനിർത്തണം
മുകളിൽ പറഞ്ഞ കാര്യങ്ങൾ വിജയിച്ചില്ലെങ്കിൽ ഇടക്കിടെ ഗിയർ ന്യൂട്രലിലേക്കും ഡ്രൈവ് മോഡിലേക്കും മാറ്റിനോക്കുക
പൊലീസ് എത്തുന്നതിന് മുമ്പ് വാഹനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായാൽ സുരക്ഷിതമായി റോഡരികിലേക്ക് മാറ്റുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.