സർ ബനിയാസ് ദ്വീപിലെ ക്രൂയിസ് ബീച്ചിൽ കപ്പൽയാത്രക്കാരെ എത്തിക്കാൻ പുതിയ ജെട്ടി
text_fieldsഅബൂദബി: തലസ്ഥാന എമിറേറ്റിലെ പ്രകൃതി മനോഹര വന്യജീവി സങ്കേതമായ സർ ബനിയാസ് ദ്വീപി ലെ ക്രൂയിസ് ബീച്ചിൽ വിദേശ കപ്പൽയാത്രക്കാരെ ആകർഷിക്കുന്നതിനായി പുതിയ ജെട്ടി നിർമ ിക്കുന്നു. 100 മില്യൻ ദിർഹം മുതൽ മുടക്കിൽ നിർമിക്കുന്ന പുതിയ ജെട്ടി രൂപകൽപന ചെയ്ത് നി ർമിക്കാനുള്ള പദ്ധതികൾ അബൂദബി പോർട്ട്സാണ് പ്രഖ്യാപിച്ചത്.
ഈ വർഷാവസാനം പുതിയ ജെട്ടി നിർമാണം പൂർത്തീകരിക്കും. അടുത്ത വർഷം ക്രൂയിസ് സീസെൻറ ആരംഭത്തിൽ കപ്പൽ യാത്ര ക്കാരുടെ എണ്ണം സർ ബനിയാസ് ദ്വീപിലേക്ക് ഇരട്ടിയാക്കാനാണ് ലക്ഷ്യം. സർ ബനിയാസ് ദ്വീപി ലെ തെക്കുകിഴക്കൻ സമുദ്രതീരത്ത് രണ്ട് കപ്പലുകൾക്ക് എപ്പോൾ വേണമെങ്കിലും അടുക്കാനും 5,000 യാത്രക്കാർക്ക് യാത്ര ചെയ്യാനും കഴിയും.
നിലവിൽ സർബനിയാസ് ദ്വീപിലേക്കെത്തുന്ന ക്രൂയിസ് കപ്പലുകൾ ദ്വീപിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് നങ്കൂരമിടുന്നത്. സന്ദർശകരെ ക്രൂയിസ് ബീച്ചിലേക്കും തിരിച്ച് കപ്പലിലേക്കും ടെൻഡർ ക്രാഫ്റ്റ് വഴിയാണിപ്പോൾ എത്തിക്കുന്നത്. ഇതിനു വരുന്ന സമയദൈർഘ്യം ഒഴിവാക്കാനും സാധിക്കും.
യൂറോപ്പിന് പുറത്തുള്ള ഡച്ച് നിർമാണ കമ്പനിയായ റോയൽ ബി.എ.എം ഗ്രൂപ്പിലെ ബി.എ.എം ഇൻറർനാഷനൽ പുതിയ ജെട്ടി രൂപകൽപനയും നിർമാണവും നടത്തും. ഇതോടൊപ്പം എട്ട് മോറിങ് ഡോൾഫിനുകൾ, അഗ്നിശമന ഉപകരണങ്ങൾ, സോളാർ ലൈറ്റുകൾ, ഹാൻഡ് റെയിലിങ്ങുകൾ, പത്തോളം ബീച്ച് നിയന്ത്രണ ഘടനകളോടെയുമാണ് ജെട്ടി നിർമിക്കുകയെന്ന് അബൂദബി തുറമുഖ ക്രൂയിസ് ടെർമിനൽ ഡയറക്ടർ നൂറ റഷീദ് അൽ ദാഹിരി അറിയിച്ചു.
ക്രൂയിസ് ടൂറിസം ബിസിനസ് വികസനത്തിനുള്ള പ്രതിബദ്ധത വർധിപ്പിക്കാനും ദ്വീപിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിപ്പിക്കാനും സമുദ്ര യാത്രാ കപ്പലിൽനിന്നുള്ള ടൂറിസ്റ്റുകൾക്ക് ദ്വീപിൽ വരുന്നതിനും മടങ്ങുന്നതിനുമുള്ള സമയ ദൈർഘ്യം കുറക്കാനും സഹായിക്കും.ബി.എ.എം ഇൻറർനാഷനലിന് നൽകുന്ന ഉയർന്ന നിലവാരമുള്ള സമുദ്ര തീരത്തെ ജെട്ടി നിർമാണമാണിതെന്നും സമാനതകളില്ലാത്ത ഗുണ നിലവാരത്തിെൻറയും പ്രകടനത്തിെൻറയും തെളിവാണിതെന്നും ബി.എ.എം ഇൻറർനാഷനൽ ബോർഡ് ചെയർമാൻ എറിക് വാൻ സുത്തേം പറഞ്ഞു. സർ ബനിയാസ് ക്രൂയിസ് ബീച്ചിലെ പുതിയ ക്രൂയിസ് ജെട്ടി അബൂദബി പോർട്സ് കമ്പനിയുമായുള്ള പ്രഥമ പ്രോജക്ടാണെന്നും ഇരുസ്ഥാപനങ്ങളും തമ്മിൽ ദീർഘവും വിജയകരവുമായ ബന്ധം ആരംഭിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറേബ്യൻ മൃഗങ്ങളുടെ സംരക്ഷണത്തിനായി യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ തെരഞ്ഞെടുത്ത പശ്ചിമ അബൂദബിയിലെ പ്രകൃതി മനോഹരമായ സർബനിയാസ് ദ്വീപ് അതിഥികൾക്കു മാത്രം പ്രവേശനം അനുവദിച്ച സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രമായിരുന്നു.
അപൂർവമായ പ്രാദേശിക ജീവജാലങ്ങളെയും സസ്യജാലങ്ങളെയും സംരക്ഷിക്കാനും അനുയോജ്യമായ അന്തരീക്ഷം നൽകാനും ദ്വീപിൽ പ്രത്യേക സൗകര്യങ്ങളൊരുക്കി. വൈൽഡ് ലൈഫ് ബ്രീഡിങ്ങും പുനരധിവാസ പദ്ധതിയും സർബനിയാസ് ദ്വീപിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ എണ്ണം വർധിപ്പിക്കാനും സഹായിച്ചു. ശൈഖ് സായിദിെൻറ ദീർഘ വീക്ഷണമാണ് സർബനിയാസ് ദ്വീപിലെ ഈ വിജയം സാധ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.