അബൂദബിയിൽ ക്രൂയിസ് ടൂറിസം പുനരാരംഭിക്കുന്നു
text_fieldsഅബൂദബി: കോവിഡ് വ്യാപനത്തെത്തുടർന്ന് ഒരുവർഷമായി നിർത്തിവെച്ചിരുന്ന ക്രൂയിസ് ടൂറിസം അബൂദബിയിൽ പുനരാരംഭിക്കുന്നു.സെപ്റ്റംബർ ഒന്നു മുതലാണ് കർശന സുരക്ഷ നടപടികളോടെ സഞ്ചാരം പുനരാരംഭിക്കുന്നതെന്ന് അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പ് അറിയിച്ചു.
കോവിഡ് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് മറൈൻ ടൂറിസം വീണ്ടും തുറക്കുന്നത്. സഞ്ചാരികൾക്ക് വാക്സിനേഷൻ നിർബന്ധമായിരിക്കും. ക്രൂയിസിൽ പങ്കെടുക്കാൻ 48 മണിക്കൂർ മുമ്പെടുത്ത പി.സി.ആർ പരിശോധനാ ഫലവും ഹാജരാക്കണം. യാത്ര പുറപ്പെടുന്ന ടെർമിനലുകൾ ദിവസവും അണുവിമുക്തമാക്കും. സായിദ് പോർട്ട്, ബനിയാസ് ഐലൻറ് എന്നിവിടങ്ങളിൽ നിന്നും സഞ്ചാരികൾക്ക് ആഢംബര നൗകയിൽ കയറാം.
ഇതോടൊപ്പം അബൂദബിയിൽ അൽഖന എന്ന പേരിൽ 2.4 കിലോമീറ്റർ നീളമുള്ള കനാൽ പദ്ധതി നിലവിൽ വരുന്നുണ്ട്. ഇതിെൻറ തീരത്ത് ലോകത്തെ ആദ്യ വാർണർ ബ്രോസ് ഹോട്ടൽ തുറക്കും. 11,660 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അക്വേറിയം 'സ്നോ അബൂദബി' എന്ന പേരിൽ സ്ഥാപിക്കും. ഏറ്റവും വലിയ ഇൻഡോർ സ്നോപാർക്കും യാഥാർഥ്യമാവും. അബൂദബിയിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കാൻ പുതിയ കമ്പനിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ച കർശന നടപടികൾക്കു ശേഷം അബൂദബി എമിറേറ്റിലൈ വിനോദ സഞ്ചാരമേഖലയെ സജീവമാക്കുന്നതിനുള്ള പ്രധാന ശ്രമങ്ങളുടെ ഭാഗമാണിത്. തുറമുഖ പങ്കാളികളുമായി സഹകരിച്ച് സമുദ്രസഞ്ചാര മേഖലയെ കൂടുതൽ മെച്ചപ്പെടുത്താൻ വൈവിധ്യമാർന്ന ഓഫറുകളും മികച്ച സേവനങ്ങളും വാഗ്ദാനം നൽകി കൂടുതൽ ബിസിനസ് സൃഷ്ടിക്കുകയാണ് ലക്ഷ്യം.
അബൂദബിയിലെ മാരിടൈം ടൂറിസത്തിെൻറ മികച്ച വളർച്ചക്ക് സാക്ഷ്യംവഹിച്ച വർഷമായിരുന്നു 2019. എമിറേറ്റ്സ് തുറമുഖങ്ങളിൽ അഞ്ചു ലക്ഷം ക്രൂയിസ് സന്ദർശകരാണ് 2019ൽ എത്തിയത്. 2018നെ അപേക്ഷിച്ച് 46 ശതമാനം വർധനവായിരുന്നു. ക്രൂയിസ് കോളുകളുടെ എണ്ണം 2019 ൽ 43 ശതമാനം വർധിച്ച് മൊത്തം 192ൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.