സി.എസ്.ഐ പാരീഷ് ദുബൈ ഇടവക സുവർണ ജൂബിലി ആഘോഷിച്ചു
text_fieldsദുബൈ: സി.എസ്.ഐ പാരീഷ് ദുബൈ ഇടവകയുടെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 28ന് വൈകീട്ട് 6.30ന് ഊദ് മേത്തയിലെ ദുബൈ ജെം പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് റൈറ്റ്. റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ (ബിഷപ്, സി.എസ്.ഐ മധ്യകേരള മഹാ ഇടവക) നിർവഹിച്ചു.
ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ മുഖ്യാതിഥിയായിരുന്നു. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും പ്രതിരൂപമാണ് യു.എ.ഇയെന്ന് മുഖ്യ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. സി.എസ്.ഐ പാരീഷ് (മലയാളം) ദുബൈ ഇടവക വികാരി റവ. രാജു ജേക്കബ് അധ്യക്ഷത വഹിച്ചു.
റവ. ജിജി ജോൺ ജേക്കബ് (സി.എസ്.ഐ മധ്യകേരള മഹാ ഇടവക ട്രഷറർ) ആശംസ അറിയിച്ചു. ജൂബിലി കൺവീനർ ജോൺ കുര്യൻ സ്വാഗതം പറഞ്ഞു.
മാത്യു വർഗീസ് കഴിഞ്ഞ 49 വർഷത്തെ ഇടവകയുടെ ചരിത്രം പങ്കുവെച്ചു. റവ. ലിനു ജോർജ്, റവ. അജു എബ്രഹാം, റവ. ബ്രൈറ്റ്ബി മോഹൻ, റവ. എൽദോപോൾ, ഫാ. വർഗീസ് കോഴിപ്പാടൻ, റവ.ബിജു കുഞ്ഞുമ്മൻ, റവ. ചാൾസ് എം. ജെറിൽ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.
ഇടവകയുടെ സ്ഥാപക അംഗങ്ങളെയും മുതിർന്ന അംഗങ്ങളെയും ബിഷപ് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ലിബിനി ഈസൺ ജോർജ് ഇടവകയുടെ ആശംസയും എ.പി. ജോൺ നന്ദിയും പറഞ്ഞു. ജൂബിലിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. ഇടവകാംഗങ്ങളും യു.എ.ഇയിലെ മറ്റു ക്രിസ്തീയ വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.