സി.എസ്.ഐ പാരിഷ് ദുബൈ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഇന്ന് തുടങ്ങും
text_fieldsദുബൈ: സി.എസ്.ഐ പാരിഷ് (മലയാളം) ദുബൈ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും. ദുബൈ ഊദ്മേത്ത ജെംസ് സ്കൂളിൽ വൈകീട്ട് 6.30ന് പരിപാടി ആരംഭിക്കും. ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീളുന്ന വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുകയെന്ന് സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ക്രിസ്തുമത ആചാരങ്ങളും വിശ്വാസകർമങ്ങളും തടസ്സമില്ലാതെ അനുഷ്ഠിക്കാനും പിന്തുടരാനും അനുമതി നൽകുന്ന യു.എ.ഇ ഭരണാധികരികൾക്ക് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. സി.എസ്.ഐ പള്ളി വികാരി റവ. രാജു ജേക്കബ് പുതിയ പദ്ധതികൾ വിശദീകരിച്ചു.
സഹിഷ്ണുതയുടെ രാജ്യത്ത് സ്വന്തമായി ഒരു ദേവാലയമെന്ന സ്വപ്നം യാഥാർഥ്യമാവേണ്ടതുണ്ടെന്നും അതിനുള്ള പരിശ്രമങ്ങൾ നടന്നു വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസം, ആരോഗ്യം, ചാരിറ്റി തുടങ്ങി വിവിധ മേഖലകളെ പരിഗണിച്ചുള്ള ഒരു വർഷപദ്ധതികളാണ് തയാറാക്കിയിട്ടുള്ളതെന്ന് ഗോൾഡൻ ജൂബിലി സെലിബ്രേഷൻസ് കൺവീനർ ജോൺ കുര്യൻ അറിയിച്ചു. സി.എസ്.ഐ പാരിഷ് (മലയാളം) ദുബൈ സ്ഥാപകാംഗം മാത്യു വർഗീസ് 50 വർഷത്തെ പ്രവർത്തനങ്ങളും നാൾവഴികളും വിശദീകരിച്ചു.
ഇടവക മുൻ വികാരിയും സി.എസ്.ഐ. മധ്യകേരള മഹായിടവക ട്രഷററുമായ റവ. ജിജി ജേക്കബ്, പാരിഷ് വൈസ് പ്രസിഡന്റ് എ.പി. ജോൺ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.