മലബാര്‍ ഗ്രൂപ്പിന് സി.എസ്.ആര് ടൈംസ് അവാര്‍ഡ്
text_fieldsദുബൈ: മലബാര്‍ ഗ്രൂപ്പിന്റെ ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതിക്ക് 2024ലെ സി.എസ്.ആര് ടൈംസ് അവാര്‍ഡ്. ജനക്ഷേമം മുന്‍നിര്‍ത്തി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ തലത്തില്‍ സി.എസ്.ആര് ടൈംസ് അവാര്‍ഡ് നല്‍കിവരുന്നത്. ഗോവ സര്‍ക്കാറുമായി സഹകരിച്ചാണ് അവാര്‍ഡ്ദാന പരിപാടി സംഘടിപ്പിച്ചത്.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് മുഖ്യാതിഥിയായിരുന്നു. മലബാര്‍ ഗ്രൂപ്പിനു വേണ്ടി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് റീട്ടെയില്‍ എക്സ്പാന്ഷന് മേധാവിയും വെസ്റ്റ് ഇന്ത്യ റീജനല്‍ ഹെഡുമായ എ.ടി ഫന്‍സീം അഹമ്മദ്, മലബാര്‍ ഗ്രൂപ് സി.എസ്.ആര് വിഭാഗം സീനിയര്‍ മാനേജര്‍ പി.കെ ഷബീര്‍, ബിസിനസ് ഹെഡ് (കോര്‍പറേറ്റ് ഗിഫ്റ്റിങ്) മിലിന്‍ഡ് ഉമാട്ടേ എന്നിവര്‍ ചേര്‍ന്ന് ഗോവ മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
മലബാര്‍ ഗ്രൂപ്പിന്റെ സി.എസ്.ആര് പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിശക്കുന്നവര്‍ക്ക് ഒരു നേരത്തേ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതി. ഇത് പ്രകാരം ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലെ 69 നഗരങ്ങളിലായി ദിനംപ്രതി 41,000 പേര്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്.
ഇതിനു പുറമെ, ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ സ്കൂള്‍ വിദ്യാർഥികള്‍ക്ക് ദിനംപ്രതി 10,000 ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്നുണ്ട്. സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ‘തണല്‍’ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് മലബാര്‍ ഗ്രൂപ് ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതി നടപ്പാക്കുന്നത്. ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി വഴി ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.