രണ്ടു കോടി ഡോളറിെൻറ വ്യാജ കറൻസി പിടിച്ചു, കുടുക്കിയത് അജ്മാൻ പൊലീസ്
text_fieldsദുബൈ: രണ്ടു കോടി ഡോളറിെൻറ വ്യാജ കറൻസിയുമായി മൂന്നംഗ സംഘം അജ്മാൻ പൊലീസ് പിടിയിൽ. രണ്ട് അറബികളും ഒരു കനേഡിയൻ പൗരനും വ്യാജ കറൻസിയുമായി തമ്പടിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം തന്ത്രപരമായി വലവിരിക്കുകയായിരുന്നു.
ആവശ്യക്കാരെന്ന മട്ടിൽ ഇവരെ സമീപിച്ചാണ് കുടുക്കിയതെന്ന് അജ്മാൻ കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ കേണൽ അബ്ദുല്ലാ സൈഫ് അൽ മത്രൂഷി പറഞ്ഞു.
80 ലക്ഷം ദിർഹം പകരമായി നൽകി രണ്ടു കോടി ഡോളറിെൻറ വ്യാജ കറൻസി വാങ്ങാമെന്നാണ് സംഘത്തോട് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇതിൽ വിശ്വസിച്ച് വ്യാജ കറൻസിയുമായി എത്തിയതോടെ അറസ്റ്റു ചെയ്യുകയായിരുന്നു.
പൊലീസ് സംഘത്തിെൻറ കാര്യക്ഷമതയെ അഭിനന്ദിച്ച സി.െഎ.ഡി ഡയറക്ടർ വ്യാജ കറൻസികൾക്കെതിരെയും മറ്റ് എല്ലാവിധ കുറ്റകൃത്യങ്ങൾക്കെതിരെയും ജാഗ്രത പുലർത്താൻ പൊതുജനങ്ങളെ ഉണർത്തി. ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങൾ നടക്കുന്നതായി സംശയമുയർന്നാൽ അടിയന്തിരമായി പൊലീസിൽ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.