Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതീ​രു​വ​യി​ല്ലാ​തെ​...

തീ​രു​വ​യി​ല്ലാ​തെ​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​​ തി​രി​ച്ച​ടി

text_fields
bookmark_border
Representation image
cancel

ദു​ബൈ: ക​സ്റ്റം​സ്​ ബാ​ഗേ​ജ്​ ഡി​ക്ല​റേ​ഷ​ൻ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ മാ​റ്റം വ​രു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​വാ​ത്ത​ത് വി​ദേ​ശ​ത്തു​നി​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണം കൊ​ണ്ടു​പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​കു​ന്നു.

ആ​ഗോ​ള വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല കു​ത്ത​നെ ഉ​യ​​ർ​ന്നെ​ങ്കി​ലും ഇ​റ​ക്കു​മ​തി തീ​രു​വ​യി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​വു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്‍റെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്രം ത​യാ​റാ​യി​ട്ടി​ല്ല. നി​ല​വി​ൽ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്​​ 2016ൽ​ ​പു​റ​ത്തി​റ​ക്കി​യ ക​സ്റ്റം​സ്​ ബാ​ഗേ​ജ്​ ഡി​ക്ല​റേ​ഷ​ൻ ഭേ​ദ​ഗ​തി നി​യ​മ​മാ​ണ്.

ഈ ​വ്യ​വ​സ്ഥ പ്ര​കാ​രം വി​ദേ​ശ​ത്ത്​ ഒ​രു വ​ർ​ഷം താ​മ​സി​ച്ച്​ മ​ട​ങ്ങു​ന്ന പു​രു​ഷ​ന്മാ​ർ​ക്ക്​ 20 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​വും സ്ത്രീ​ക്ക്​ 40 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​വും കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ൽ, 20 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്​ 50,000 രൂ​പ​യും 40 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്​ ഒ​രു ല​ക്ഷം രൂ​പ​യു​മാ​ണ്​ പ​ര​മാ​വ​ധി വി​ല​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​ൽ കൂ​ടി​യാ​ൽ ഇ​റ​ക്കു​മ​തി തീ​രു​വ അ​ട​ക്ക​ണ​മെ​ന്നാ​ണ്​​ വ്യ​വ​സ്ഥ. 2016ലെ ​സ്വ​ർ​ണ​വി​ല നി​ല​വാ​രം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ക​സ്റ്റം​സ്​ ബാ​ഗേ​ജ്​ ഡി​ക്ല​റേ​ഷ​ൻ നി​യ​മം സെ​ൻ​ട്ര​ൽ ബോ​ർ​ഡ്​ ഓ​ഫ്​ എ​ക്സൈ​സ്​​ ആ​ൻ​ഡ്​ ക​സ്റ്റം​സ്​ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ഭേ​ദ​ഗ​തി ചെ​യ്തി​രി​ക്കു​ന്ന​ത്. സ്വ​ർ​ണ​വി​ല ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യും നി​ല​വി​ൽ ഗ്രാ​മി​ന് 7500 രൂ​പ​യി​ലെ​ത്തി​യി​രി​ക്കു​ക​യു​മാ​ണ്. ഇ​തോ​ടെ 50,000 രൂ​പ​ക്ക്​ എ​ട്ട്​ ഗ്രാം ​പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

പ​ഴ​യ നി​യ​മം അ​നു​സ​രി​ച്ച്​ 20 ​ഗ്രാം ​തൂ​ക്ക​മു​ള്ള ആ​ഭ​ര​ണ​വു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ ക​സ്റ്റം​സ്​ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ക്ക​പ്പെ​ടു​ക​യും കേ​സി​ൽ അ​ക​പ്പെ​ടു​ക​യു​മാ​ണ്. വി​ല​യു​ടെ അ​ന്ത​രം ചൂ​ണ്ടി​ക്കാ​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ഷ​ണം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​വും നി​ല​നി​ൽ​ക്കു​ന്ന​താ​യി പ്ര​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

ക​സ്റ്റം​സ്​ ബാ​ഗേ​ജ്​ ഡി​ക്ല​റേ​ഷ​ൻ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ​റ​യു​ന്ന വി​ല ഒ​ഴി​വാ​ക്കി സ്വ​ർ​ണ​ത്തി​ന്‍റെ അ​ള​വ്​ മാ​ത്രം നി​ല​നി​ർ​ത്തു​ക​യോ നി​ല​വി​ലെ വി​ല അ​ടി​സ്ഥാ​ന​മാ​ക്കി നി​യ​മ​ഭേ​ദ​ഗ​തി ചെ​യ്യു​ക​യോ ചെ​യ്താ​ൽ മാ​ത്ര​മേ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​വൂ.

ഇ​തി​നാ​യി പ്ര​വാ​സി സം​ഘ​ട​ന​ക​ൾ നി​ര​വ​ധി ത​വ​ണ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ നി​യ​മ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newscustoms baggage declaration
News Summary - Customs Baggage Declaration Rules
Next Story