വിദ്യാർഥികളെ ലക്ഷ്യമിട്ടും സൈബർ തട്ടിപ്പ്; ജാഗ്രത വേണമെന്ന് അധികൃതർ
text_fieldsദുബൈ: വിദ്യാർഥികളെ ഫോൺ വിളിച്ചും മെയിൽ അയച്ചും പണം തട്ടുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. യു.എ.ഇയുടെ വിവിധ എംബസികളുടെ പേരിലാണ് ശ്രദ്ധയിൽ പെട്ടതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പൗരന്മാരെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടുള്ള തട്ടിപ്പിൽ യൂനിവേഴ്സിറ്റി അഡ്മിഷനുമായി ബന്ധപ്പെട്ട പണം ട്രാൻസ്ഫർ ചെയ്യാനും സ്കോളർഷിപ് ലഭിക്കാൻ മുൻകൂർ പണമടക്കാനുമൊക്കെയാണ് ആവശ്യപ്പെടുന്നത്. എംബസികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുടെ പേരിൽ തട്ടിപ്പുസംഘം ബന്ധപ്പെടാമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അധികൃതർ നിർദേശിച്ചിട്ടുള്ളത്. ഇത്തരം മെയിലുകൾക്ക് ഒരിക്കലും മറുപടി നൽകരുതെന്നും ഇത്തരം ഫോൺ വിളികളോ മെയിലുകളോ ലഭിക്കുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ 0097180024 എന്ന നമ്പറിൽ വിവരമറിയിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഫോണിലേക്കും ഇ-മെയിലിലേക്കും ബന്ധപ്പെട്ട് പണം തട്ടുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് അധികൃതര്‍ നിരന്തരം നിർദേശങ്ങൾ നൽകിവരുന്നുണ്ട്. ബാങ്ക് അധികൃതര്‍ അക്കൗണ്ട് നമ്പറോ പാസ്വേഡോ പിന്‍നമ്പറുകളോ വ്യക്തിഗത വിവരങ്ങളോ കൈമാറരുതെന്നും തട്ടിപ്പ് സംശയിക്കുന്ന മെയിലുകള്‍ക്ക് മറുപടി നൽകരുതെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.