സൈബർ കുറ്റകൃത്യത്തിനെതിരെ ‘യുവവൃത്തം’ സൃഷ്ടിച്ച് അബൂദബി പൊലീസ് ഗിന്നസ് ബുക്കിൽ
text_fieldsഅബൂദബി: സൈബർ കുറ്റകൃത്യത്തിനെതിരെ 5000 യുവതീയുവാക്കളുടെ വൃത്തം സൃഷ്ടിച്ച് അബൂദബി പൊലീസ് ഗിന്നസ് ബുക്കിൽ ഇടം നേടി. സായിദ് സ്പോറട്സ് സിറ്റിയിലെ മുബാദല അറേനയിൽ ഞായറാഴ്ച 5000 യു.എ.ഇ പൗരന്മാർ വൻ വൃത്തം സൃഷ്ടിച്ചത്. അബൂദബി പൊലീസ് ഒാഫിസർമാർ, വിദ്യാർഥികൾ, തുടങ്ങി സമൂഹത്തിെൻറ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ യജ്ഞത്തിൽ കൈേകാർത്തു.
30 വയസ്സിന് താഴെയുള്ളവരായിരുന്നു എല്ലാവരും.സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ എങ്ങനെ രക്ഷിതാക്കൾക്ക് ഉറപ്പുവരുത്താം എന്നതുപോലുള്ള ചോദ്യങ്ങൾ ചോദിക്കാനും പെങ്കടുത്തവർക്ക് അവസരമുണ്ടായിരുന്നു.
അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ ആൽ റുമൈതി, ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം ആൽ ശരീഫി, യുവശനകാര്യ സഹമന്ത്രി ശമ്മ ആൽ മസ്റൂഇ തുടങ്ങിയവർ പരിപാടിയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.