സൈബര്‍ കുറ്റകൃത്യങ്ങൾ: മുന്നറിയിപ്പ് ആവർത്തിച്ച് റാക് പൊലീസ്
text_fieldsറാസല്‍ഖൈമ: ടെലിഫോണ്‍-സൈബര്‍ സങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കവര്ച്ചസംഘങ്ങള്ക്കെതിരെ സമൂഹം കരുതിയിരിക്കണമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് റാക് പൊലീസ്. അപരിചതരാണെങ്കില് ടെലിഫോണ്‍ വഴിയുള്ള വിവരകൈമാറ്റത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ഇറക്കിയ വാർത്തക്കുറിപ്പില്‍ നിർദേശിക്കുന്നു.
സ്ഥാപനങ്ങളുടെയോ ബാങ്കുകളുടെയോ പ്രതിനിധിയെന്ന വ്യാജേനയാണ് സൈബര്‍ കവര്‍ച്ചസംഘങ്ങള്‍ ബന്ധപ്പെടുക. വിവരങ്ങള്‍ ശേഖരിച്ച് അവസാനഘട്ടത്തില്‍ കാര്‍ഡ് നമ്പര്‍, ഒ.ടി.പി, സി.വി.വി വെരിഫിക്കേഷന് നമ്പറുകള്‍ ചോദിക്കുന്നതാണ് തട്ടിപ്പ് മാഫിയകളുടെ രീതിയെന്നും അധികൃതര്‍ വ്യക്തമാക്കി. സുരക്ഷ വിവരങ്ങള്‍ക്കും സ്വത്തുക്കളുടെയും അവകാശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും സംശയം ജനിപ്പിക്കുന്ന സംഗതികള്‍ ശ്രദ്ധയില്‍പ്പെടുന്നവരും 901 നമ്പറില്‍ പൊലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.