എജു കഫേയിൽ അറിയാം, സൈബർ സാധ്യതകളും വെല്ലുവിളികളും
text_fieldsദുബൈ: സൈബർ രംഗത്ത് ഒരോനിമിഷവും പുതിയ സാധ്യതകളും അപകടങ്ങളും പ്രത്യക്ഷപ്പെടുകയാണ്. ഏതാണ് ശരിയെന്നും എന്താണ് കെണിയെന്നും പലപ്പോഴും തിരിച്ചറിയാൻ പ്രയാസം.
അതിനാൽതന്നെ ഇന്ന് സൈബർസുരക്ഷ ലോകം ഏറ്റവും സജീവമായി ചർച്ചചെയ്യുന്ന വിഷയമാണ്. പഠനവും പാഠ്യേതര പ്രവർത്തനങ്ങളും അടക്കം വെർച്വൽ ലോകത്തേക്ക് മാറിയ സാഹചര്യത്തിൽ പുതുതലമുറ കൂടുതൽ 'സ്മാർട്ടാ'യിത്തീർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സൈബർ രംഗത്ത് നിലനിൽക്കുന്ന നിരവധിയായ അപകടങ്ങൾ ഉയർത്തുന്ന ഭീഷണി ചെറുതല്ല.
സാമൂഹികവും സാമ്പത്തികവും മാനസികവുമായ നിരവധി പ്രത്യാഘാതങ്ങൾ ഓരോ വ്യക്തിയിലും സൃഷ്ടിക്കാൻ പുത്തൻ ഡിജിറ്റൽ മാധ്യമ ഇടപെടലുകൾ കാരണമാകുന്നുണ്ടെന്ന് ലോകോത്തര പഠനങ്ങൾ വിലയിരുത്തുന്നു. രക്ഷാകർത്താക്കളും വിദ്യാർഥികളും അധ്യാപകരും ശരിയായി മനസ്സിലാക്കിട്ടില്ലാത്ത പുതുസാങ്കേതികവിദ്യയുടെ അപകടങ്ങളിൽ അകപ്പെടുന്നവർ അനവധിയാണ്. അതിനാൽ സൈബർ രംഗത്തെ കുറിച്ച് ശരിയായ ബോധവത്കരണവും അറിവും അനിവാര്യമാണ്.വിദ്യാഭ്യാസ രംഗത്തെ ഏറ്റവും നൂതനമായ സംവാദങ്ങൾ അനുവാചകരിലേക്ക് എത്തിക്കുന്ന വിദ്യാഭ്യാസ-കരിയർ മേളയായ 'എജു കഫേ', ഈ സാഹചര്യം പരിഗണിച്ച് ഓൺലൈൻ രംഗത്തെ സാധ്യതകളെയും അപകടങ്ങളെയും കുറിച്ച് പ്രത്യേക സെഷൻ തന്നെ ഒരുക്കുകയാണ്.
ഇന്ത്യയിലെ ആദ്യ വനിതാ സൈബർ ക്രൈം വിദഗ്ധയായ ഡോ. പട്ടത്തിൽ ധന്യ മേനോനാണ് പരിപാടിയിൽ 'സൈബർ സുരക്ഷ: അപകടങ്ങളും സുരക്ഷ മുൻകരുതലുകളും' എന്ന തലക്കെട്ടിൽ സംവദിക്കാനെത്തുന്നത്.
ബിസിനസ് സ്ഥാപനങ്ങളും സ്കൂളുകളും കുടുംബങ്ങളും എല്ലാം ഓൺലൈനിൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ട കാലത്ത് അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങൾ അനുഭവത്തിെൻറ വെളിച്ചത്തിൽ ഇവർ അവതരിപ്പിക്കും.
ഓൺലൈൻ പഠനം, ഇന്‍റർനെറ്റ് ബാങ്കിങ്, ഓൺലൈൻ സ്വകാര്യത, സ്പാം, ഹാക്കിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും അറിയേണ്ടതെല്ലാം ഈ സെഷനിലൂടെ മനസ്സിലാക്കാനാവും.
ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ നടക്കുന്ന എജു കഫേയിൽ myeducafe.com വഴി രജിസ്റ്റർ ചെയ്ത് എത്തിച്ചേരുന്നവർക്കാണ് സെഷനിൽ പങ്കെടുക്കാൻ അവസരം.
'ഗൾഫ് മാധ്യമം' ഒരുക്കുന്ന ദ്വിദിന പരിപാടി ദുബൈ ഇത്തിസലാത്ത് അക്കാദമിയിലാണ് അരങ്ങേറുക. വിദ്യാർഥികളുമായി സംവദിക്കുന്നതിന് ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസവും ദേശീയ ടീം പരിശീലകനുമായ പുല്ലേല ഗോപിചന്ദ്, മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവർ മുഖ്യാതിഥികളായി ചടങ്ങിൽ എത്തുന്നുണ്ട്.
വ്യത്യസ്തങ്ങളായ മറ്റു വിഷയങ്ങളിൽ പ്രഭാഷണങ്ങൾ ശ്രവിക്കാനും മേളയിൽ സാധിക്കും. വിദ്യാർഥികൾക്ക് ഭാവിവഴികൾ തീർച്ചപ്പെടുത്താൻ സഹായിക്കുന്ന കരിയർ സെഷനുകളുമുണ്ടാകും. മഹാമാരിക്കുശേഷമുള്ള യു.എ.ഇയിലെ ആദ്യ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയിൽ പങ്കെടുക്കുന്നവർക്ക് നിരവധിയായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ലിങ്ക് വഴി രജിസ്റ്റ്ർ ചെയ്യാം..https://myeducafe.com/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.