വേറിട്ട മാർഗങ്ങളുമായി ഷാർജ നഗരസഭ: വ്യായാമത്തിന് പരിസ്ഥിതി സൗഹൃദ സൈക്കിളുകൾ
text_fieldsഷാർജ: റീസൈക്കിൾ ചെയ്ത സ്പെയർ പാർട്സുകൾ ഉപയോഗിച്ച് ഷാർജ നഗരസഭ നിർമ്മിച്ച പരിസ്ഥ ിതി സൗഹൃദ വ്യായാമ സൈക്കിൾ പുറത്തിറക്കി. വ്യായാമം ചെയ്യുന്നവരുടെ ചലനം മൂലം സിദ്ധമാ കുന്ന ഗതികോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുകയും ഇത് മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുന്നതിനും മറ്റും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് സൈക്കിൾ തയ്യാറാക്കിയിരിക്കുന്നത്.
കാർബൺ പ്രസരണത്തിൽ നിന്ന് പ്രകൃതിയെയും ദുർമേദസിൽ നിന്ന് മനുഷ്യനെയും ഒരേ സമയം ഒഴിച്ചു നിറുത്തുവാൻ ഈ സൈക്കിൾ പ്രയോജനം ചെയ്യുമെന്ന് നഗരസഭ ഡയറക്ടർ താബിത് സലീം അൽ താരിഫി പറഞ്ഞു. വൈദ്യുതി ലാഭിക്കാനും ഗതികോർജ്ജം ഉപയോഗിക്കാനും ജീവനക്കാരെയും ഉപഭോക്താക്കളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ആശയമെന്ന് പബ്ലിക് ഹെൽത്ത് ആൻഡ് സെൻട്രൽ ലബോറട്ടറീസ് അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ശൈഖ ഷാസ അൽ മുവല്ല വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.