സൈക്കിളുകൾ റെഡി, സവാരിക്ക് ഒരുങ്ങാം
text_fieldsദുബൈ: വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ കുതിക്കുന്ന സൈക്കിൾ സവാരി ഇനി കുട്ടിക്കാലത്ത െ വെറുമൊരു ഗൃഹാതുരത മാത്രമാകില്ല. നഗരത്തിലൂടെ സന്തോഷത്തോടെ സവാരി നടത്താൻ ദുബൈയ ിൽ സൈക്കിളുകളൊരുങ്ങുന്നു. ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് കാറിമിെൻറ സഹകര ണത്തോടെ നഗരവാസികൾക്കും യാത്രികർക്കും സന്ദർശകർക്കും സൈക്കിൾ സവാരിക്ക് സുവർണാ വസരമൊരുക്കുന്നത്. 3500 സൈക്കിളുകളാണ് നഗരത്തിൽ ഇടംപിടിക്കുന്നത്. ഇതിനായി 350 സ്മാർട ്ട് സൈക്കിൾ റാക്കുകളുമൊരുക്കും. ഇതു സംബന്ധിച്ച് ആർ.ടി.എയും കാറിമും ധാരണപത്രത്തിൽ ഒ പ്പുവെച്ചു.
നഗരത്തിൽ നിന്ന് എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്തെത്തുന്നതിനും സൈക്കിൾ റൈ ഡിലൂടെ മികച്ച ആരോഗ്യം ഉറപ്പുവരുത്തുന്നതിനുമായി നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പ െടുത്തിയാണ് ദുബൈയിൽ സൈക്കിൾ സവാരി യാഥാർഥ്യമാക്കുന്നത്. മെട്രോയിലും ബസുകളിലും യാത്ര ചെയ്യുന്നവർക്കും തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് സൈക്കിൾ റൈഡ് വഴി എത്തിച്ചേരാനാകും.
ദുബൈ മറീന, ജുമൈറ, ദുബൈ വാട്ടർ കനാൽ എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട നഗരകേന്ദ്രങ്ങളിലെല്ലാം സ്മാർട്ട് സൈക്കിൾ റാക്കുകൾ സ്ഥാപിക്കും.
കൂടാതെ ദേര, ഖിസൈസ്, കറാമ എന്നിവിടങ്ങളിലെ സ്മാർട്ട് റാക്കുകളിൽ നിന്നും സൈക്കിളെടുത്ത് ചുറ്റിക്കറങ്ങാം.
സൈക്കിൾ റൈഡ് എങ്ങനെ?
മൊബൈൽ ആപ്ലിക്കേഷൻ വഴി നിയന്ത്രിക്കുന്നതായിരിക്കും ദുബൈയിൽ യാഥാർഥ്യമാകുന്ന സൈക്കിൾ ശൃംഖല. രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് ആപ്പ് നൽകുന്ന കോഡ് ഉപയോഗിച്ച് ഇഷ്ടാനുസരണം സൈക്കിളെടുത്ത് റൈഡ് നടത്താം. സൈക്കിൾ എടുക്കുന്നത് മുതൽ തിരിച്ചുവെക്കുന്നതു വരെ ജി.പി.എസ് ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്ന സ്മാർട്ട് സംവിധാനം വഴിയാണ് സൈക്കിൾ സേവനം നിയന്ത്രിക്കുന്നത്. യാത്രക്കാർക്കും സഞ്ചാരികൾക്കും മാത്രമല്ല, സൈക്ലിങ് തൽപരരായ തുടക്കക്കാർക്കും റൈഡിങ്ങിൽ പരിശീലനം നടത്തുന്നതിനായി റാക്കുകളിൽ നിന്ന് സൈക്കിളുകളെടുക്കാം.
സവാരിക്ക് സമയമുണ്ടോ?
അംഗീകൃത ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പ് വഴി 24 മണിക്കൂറും ലഭ്യമാകുന്ന തരത്തിലാണ് സൈക്കിൾ റാക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. ഉപയോഗിക്കുന്ന മണിക്കൂറുകൾ കണക്കാക്കിയായിരിക്കും ചാർജ് ഇൗടാക്കുന്നത്. എന്നാൽ, ചാർജ് സംബന്ധിച്ച പട്ടിക പുറത്തിറക്കിയിട്ടില്ല. രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കുന്ന സൈക്കിൾ പദ്ധതിയിൽ തുടക്കത്തിൽ 1750 സൈക്കിളുകളാണ് നഗരത്തിൽ സജ്ജീകരിക്കുന്നത്. ഇതിനായി സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന 175 സ്മാർക്ക് റാക്കുകൾ കാറിം സജ്ജീകരിക്കും.
അടുത്ത അഞ്ച് വർഷത്തിനകം 175 റാക്കുകൾ കൂടി സ്ഥാപിച്ച് 3500 സൈക്കിളുകൾ നഗരസവാരിക്കായി തയാറാക്കുന്ന തരത്തിലാണ് ആർ.ടി.എയുമായുള്ള കരാർ. 15 വർഷത്തിനകം പ്രകൃതി സന്തുലിത സൈക്കിൾ സൗഹൃദ നഗരമാക്കി ദുബൈയെ മാറ്റിത്തീർക്കുകയാണ് ലക്ഷ്യം. ആധുനിക ദുബൈയുടെ ശിൽപിയും ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശാനുസരം നടപ്പിലാക്കുന്ന പദ്ധതി പൊതുജനങ്ങൾക്ക് സഞ്ചാര സാധ്യതകൾ വർധിപ്പിക്കുന്നതിനൊപ്പം മികച്ച ആരോഗ്യശീലങ്ങൾ വളർത്തിയെടുക്കാനും സഹായകരമാകുന്നതാണെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു.
പൊതുഗതാഗത സംവിധാനം കേന്ദ്രത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനും അവസാന പോയൻറിലേക്ക് യാത്ര തിരിക്കുന്നതിനും സൈക്കിൾ സവാരി വളരെ പ്രയോജനപ്പെടും - അദ്ദേഹം ചൂണ്ടിക്കാട്ടി. ഗതാഗതക്കുരുക്കിന് ൽ പരിഹാരമായേക്കാവുന്നതും വ്യായാമത്തിന് അവസരമൊരുക്കുന്നതുമായ സൈക്കിൾ റൈഡുകൾ നടപ്പാക്കാൻ സാധിക്കുന്നതിൽ അതി സന്തോഷമുണ്ടെന്ന് കാറിം ചീഫ് എക്സിക്യൂട്ടിവ് മുദാസിർ ശൈഖ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.