ജുമൈറയിലെ പുതിയ പാതയിൽ ഇമിഗ്രേഷൻ വകുപ്പിന്റെ സൈക്ലിങ്
text_fieldsദുബൈ: ജുമൈറ ബീച്ചിനോടുചേർന്ന് പുതിയതായി പണിത ട്രാക്കിൽ സൈക്ലിങ് ടൂർ സംഘടിപ്പിച്ച് ദുബൈ ഇമിഗ്രേഷൻ വകുപ്പ് (ജി.ഡി.ആർ.എഫ്.എ). പരിസ്ഥിതിസൗഹൃദ ഗതാഗത മാർഗമായോ വ്യായാമത്തിനായോ ഈ പാതയിലൂടെ താമസക്കാരെയും വിനോദസഞ്ചാരികളെയും സൈക്കിൾ ചവിട്ടാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർ നടന്നത്.
ജി.ഡി.ആർ.എഫ്.എ ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, എയർപോർട്ട് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അൽ ഷിൻകിറ്റി, കേണൽ ഖാലിദ് ബിൻ മെദ്യയ, വകുപ്പിലെ സ്ത്രീപുരുഷ ജീവനക്കാർ അടക്കം നിരവധി പേർ പങ്കാളികളായി. പുതിയതായി നിർമിച്ച പാത പരിശോധിക്കാൻ- യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞാഴ്ച ഇതിലൂടെ സൈക്കിൾ സവാരി നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സൈക്കിൾ സൗഹൃദനഗരമായി നിലനിർത്താനായി ദുബൈയിലെ ജുമൈറ ബീച്ചിനോട് ചേർന്നാണ് പുതിയ സൈക്ലിങ് പാത നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.