സൈക്കിൾ യാത്രികർ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി അജ്മാന് പൊലീസ്
text_fieldsഅജ്മാന്: നാലു പിഴവുകള്‍ സൈക്കിൾ യാത്രക്കാരെ അപകടത്തിലാക്കുന്നതായി അജ്മാന് പൊലീസ്. സൈക്കിൾ യാത്രക്കാരെയും ഇ-സ്കൂട്ടറുകളെയും അപകടത്തിലാക്കുന്ന പിഴവുകളെ സംബന്ധിച്ചാണ് എണ്ണമിട്ട് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സൈക്കിൾ ഉപയോഗിക്കുന്നയാൾ ട്രാഫിക് അടയാളങ്ങളും ഡ്രൈവിങ്ങിനായി നിശ്ചയിച്ച സ്ഥലങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുന്നു, മുന്നറിയിപ്പ് ലൈറ്റുകൾ ഉപയോഗിക്കാതിരിക്കുന്നു, സുരക്ഷ ഘടകങ്ങളായ ഹെൽമറ്റും ഫ്ലൂറസെന്റ് വെസ്റ്റും ധരിക്കാതിരിക്കുന്നു എന്നിവ പിശകുകളിൽ ഉൾപ്പെടുന്നുവെന്ന് അജ്മാൻ പൊലീസ് ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ ലഫ്. കേണൽ സെയ്ഫ് അബ്ദുല്ല അൽ ഫലാസി പറഞ്ഞു.
സൈക്കിൾ, ഇ-സ്കൂട്ടർ ഉപയോക്താക്കൾ തെരുവുകളിലും പൊതുനിരത്തുകളിലും അവർക്കായി നിശ്ചയിച്ച പാതകൾ ലംഘിച്ച് നീങ്ങുന്നതായും ഇത് മരണമടക്കം ഗുരുതരമായ അപകടങ്ങളിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സൈക്കിളുകളും കാറുകളും തമ്മിൽ കൂട്ടിയിടിച്ചതിന്റെ ഫലമായി നിരവധി ഗുരുതരമായ അപകടങ്ങൾ സംഭവിക്കുന്നു.
ഇവയിൽ സൈക്കിൾ യാത്രക്കാര്‍ക്കാണ് കൂടുതല്‍ പരിക്കേല്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈക്കിൾ അല്ലെങ്കിൽ സ്കൂട്ടർ ഉപയോക്താക്കളിൽ പലരും റോഡിലെ സൂചനകളെക്കുറിച്ച് ബോധവാന്മാരല്ലെന്നും നിർദേശങ്ങൾ പാലിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാന്‍ ഉപകരിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.