ആവേശത്തിരയിളക്കാൻ ഓണമാമാങ്കത്തിന് ഡാബ്സിയെത്തും
text_fieldsദുബൈ: യു.എ.ഇയുടെ ഓണാഘോഷ മെഗാ ഇവന്റായ ഓണമാമാങ്കത്തിന്റെ വേദിയിൽ ഇന്ത്യൻ യുവാക്കളുടെ റാപ് സെൻസേഷനായി മാറിയ ഡാബ്സി ആവേശത്തിരയിളക്കാനെത്തുന്നു.
വെള്ളിത്തിരയിലും സംഗീത വേദികളിലും യുവാക്കളുടെ ഹരമായ ഡാബ്സി ഷാർജ എക്സ്പോ സെന്ററിലെ വേദിയിൽ മുഴുനീള ലൈവ് മ്യൂസിക് ഷോ അവതരിപ്പിക്കും. ഡാബ്സി ഏറ്റവും പുതിയ ആൽബമായ പന്തളി ചാന്റ് അടക്കമുള്ള ആൽബം, സിനിമ ഗാനങ്ങൾ ഷോയിൽ അവതരിപ്പിക്കും.
യു.എ.ഇ ഇതുവരെ കണ്ടിട്ടില്ലാത്ത വിസ്മയിപ്പിക്കുന്ന ഓണാഘോഷ മെഗാ ഇവന്റാണ് ഒരുങ്ങുന്നത്. മലയാളത്തിന്റെ സൂപ്പര്‍ താരം ടൊവീനോ തോമസ് ഓണമാമാങ്കത്തിന്റെ മുഖ്യാതിഥിയായി ആഘോഷദിനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കും. മൂന്നുതരം മധുരമൂറും പായസങ്ങളുള്പ്പെടെ 27 കൂട്ടം വിഭവങ്ങളുമായി കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റാറന്റ് ഒരുക്കുന്ന മെഗാ ഓണസദ്യ ടൊവീനോയൊടൊപ്പം ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ഓണമാമാങ്കം.
കൂടാതെ ടൊവീനോയോട് സംവദിക്കാനുള്ള പ്രത്യേക സെഷനും ഷോയില്‍ ഒരുക്കിയിട്ടുണ്ട്. താള, മേള, വിസ്മയങ്ങളുമായി സംഗീത വിരുന്നൊരുക്കാന്‍ വിധു പ്രതാപ്, ജോസ്ന, ജാസി ഗിഫ്റ്റ്, മിമിക്രി താരം സിദ്ദീഖ് റോഷൻ എന്നിവരും എത്തുന്നുണ്ട്.
ആഘോഷമേളത്തെ സംഗീത താളത്തില്‍ ചേര്‍ത്തുനിര്‍ത്താന്‍ ഡിജെ ജാസിയുമുണ്ടാവും. ഷാര്‍ജ എക്സ്പോ സെന്ററിലെ വിപുലമായ മൂന്ന് ഹാളുകളിലാണ് ഓണമാമാങ്കം മെഗാ ഇവന്റ് സംഘടിപ്പിക്കുന്നത്. ഷാര്‍ജ എക്സ്പോ സെന്ററില്‍ വിശാലമായ സൗജന്യ പാര്‍ക്കിങ് സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
https://sharjah.platinumlist.net/ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ലുലു, ഉജാല ഡിറ്റര്‍ജന്റ്, വാട്ടിക്ക, ഗ്രീന്‍ വെല്‍ത്ത് നിയോ ഹെയര്‍ ലോഷന്‍, ജി.ആർ.ബി നേ, സാപില്‍ പെര്‍ഫ്യൂം, ഈസ്റ്റേൺ, സീ 5, സി.ബി.സി കോക്കനട്ട് ഓയിൽ, മദേര്‍സ് റെസീപി, എന്‍.പ്ലസ് പ്രൊഫഷണൽ, ക്യൂട്ടിസ് ഇന്റര്‍നാഷനല്‍ കോസ്മറ്റിക് ക്ലിനിക്, ബസൂക്ക, ബാദ്ഷ, അല്‍ഐന്‍ ഫാംസ്, ആഡ് സ്പീക്ക് ഇവന്റ്സ്, allabout.ae, എലൈറ്റ് വേള്‍ഡ് എന്നിവരാണ് സ്പോൺസർമാർ. ഏഷ്യാനെറ്റ് ന്യൂസ്, മഴവില്‍ മനോരമ, ഗള്‍ഫ് മാധ്യമം, ഡെയ്ലി ഹണ്ട്, വണ്‍ അറേബ്യ എന്നിവയാണ് മീഡിയ പാർട്ണര്‍മാര്‍.
ഇക്വിറ്റി പ്ലസ് അഡ്വര്‍ടൈസിങ് ഒരുക്കുന്ന ഓണമാമാങ്കം 2024ന്റെ സപ്പോര്‍ട്ടിങ് സ്പോണ്സര് എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലിയും (ഇ.എം.എൻ.എഫ്) എനര്‍ജൈസ്ഡ് ബൈ പാർട്ണര്‍ ഹിറ്റ് എഫ്.എമ്മുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.