ദൈദ് ഈത്തപ്പഴോത്സവം ഇരട്ടിമധുരത്തോടെ സമാപിച്ചു
text_fieldsഷാർജ: അൽ ദൈദ് എക്സ്പോ സെൻററിൽ ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ) സംഘടിപ്പിച്ച അൽ ദൈദ് ഈത്തപ്പഴ ഉത്സവത്തിന്റെ അഞ്ചാം പതിപ്പിന് വിജയ സമാപനം.
യു.എ.ഇ തോട്ടങ്ങളിലെ ഈത്തപ്പഴങ്ങളുടെ മധുരപെരുമ ആസ്വദിക്കാനും വാങ്ങിക്കാനും ഒഴുകിയെത്തിയ 20,000 ത്തിലധികം സന്ദർശകർ സംതൃപ്തിയോടെയാണ് മടങ്ങിയത്.
15 ലക്ഷം ദിർഹമിെൻറ സമ്മാനങ്ങൾ 271 പേർ കരസ്ഥമാക്കി. 23 പവലിയനുകളിലായാണ് യു.എ.ഇയുടെ തിരുമധുരം പ്രദർശിപ്പിച്ചത്.2016ൽ ഉത്സവം ആരംഭിച്ചതുമുതൽ ചേംബർ ഉത്സവത്തിനായി സ്വീകരിച്ച തന്ത്രപരമായ നീക്കങ്ങളാണ് വിജയത്തിന് കാരണമെന്നും രാജ്യത്തിെൻറ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിലും പൂർവികരുടെ കാർഷിക പാരമ്പര്യം പുതിയ തലമുറകളിലേക്ക് പകരാനും സാധിച്ചതായി എസ്.സി.സി.ഐ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് പറഞ്ഞു.
തോട്ടം ഉടമകളും കർഷകരും കച്ചവടക്കാരും ഉപഭോക്താക്കളും ഒരു കുടക്കീഴിൽ സംഗമിച്ചാണ് ഉത്സവത്തിന് വിജയഭേരി മുഴക്കിയത്.ഈത്തപ്പഴങ്ങൾക്ക് പുറമെ, മാമ്പഴം, അത്തിപ്പഴം എന്നിവയും മത്സരത്തിനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.