മഴയിൽ നിറഞ്ഞ് ഫുജൈറയിലെ ഡാമുകളും വാദികളും
text_fieldsഫുജൈറ: രണ്ടു ദിവസത്തെ കനത്ത മഴയെ തുടര്‍ന്ന് ഫുജൈറയിലെയും സമീപ പ്രദേശങ്ങളിലെയും ഡാമുകളും വാദികളും നിറഞ്ഞുകവിഞ്ഞു. ഫുജൈറ മസാഫി റോഡുകളിലെ ഇരുവശത്തെയും വാദികളിലൂടെ അതിശക്തമായ രീതിയിലാണ് വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ശക്തമായ മഴയില്‍ കേടുപാടുകള്‍ പറ്റി നന്നാക്കിയിരുന്ന ബിത്ന ഭാഗത്തെ റോഡുകളുടെ മതിലുകള്‍ പല ഭാഗങ്ങളിലും ഇടിഞ്ഞു വീണിട്ടുണ്ട്. നിറഞ്ഞു കവിഞ്ഞൊഴുകുന്ന വാദികള്‍ കാണാന്‍ മറ്റു എമിറേറ്റ്സുകളില്‍ നിന്നും നിരവധി ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഫുജൈറയിലെ ഡാമുകളിലെല്ലാം നല്ല രീതിയില്‍ ജലം സംഭരിക്കാന്‍ സാധിച്ചിട്ടുണ്ട്. ബിത്ന, ദഫ്ത തുടങ്ങിയ പ്രദേശങ്ങളിലെ വാദികളിലെല്ലാം ശക്തമായ രീതിയിലാണ് വെള്ളം ഒഴുകുന്നത്.
ഫുജൈറയില്‍ നിന്നും 28 കി.മീറ്റര്‍ ദൂരെയാണ് വാദി ദഫ്തയുടെ സ്ഥാനം. ഫുജൈറ ദഫ്തയില്‍ നിന്നും ഖോര്‍ഫക്കാനിലേക്കുള്ള റോഡിലൂടെ രണ്ടു കിലോമീറ്റര്‍ ദൂരം പോയി വലതുവശത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞാല്‍ വാദി ദഫ്തയിലേക്ക് എത്താം.
വെള്ളക്കെട്ട് നീക്കുന്നത് സജീവം
ദുബൈ: യു.എ.ഇയിലെ ദുബൈ, ഷാർജ, അജ്മാൻ തുടങ്ങിയ നഗരങ്ങളിലെ പ്രധാന റോഡുകളിൽ ഇപ്പോഴും പലയിടങ്ങളിലും വെള്ളക്കെട്ട് ശക്തമാണ്. എന്നാൽ, അധികൃതർ വെള്ളം നീക്കുന്നതിന് അതിവേഗ നടപടികൾ സ്വീകരിച്ചുവരികയാണ്. ദുബൈയിൽ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
എന്നാൽ, തടസ്സങ്ങളും നീക്കുന്നതിനാണ് ചില റോഡുകൾ അടച്ചിട്ട് നടപടി സ്വീകരിക്കുന്നത്. വെള്ളക്കെട്ടുമൂലം പുറത്തിറങ്ങാൻ കഴിയാതെ കെട്ടിടങ്ങളിൽ കുടുങ്ങിയവരും നിരവധിയാണ്. നിരവധി വാഹനങ്ങൾക്ക് വെള്ളം കയറി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കെട്ടിടങ്ങളിലും വിമാനത്താവളങ്ങളിലും കുടുങ്ങിയവർക്ക് ഭക്ഷണമെത്തിച്ച് പ്രവാസി കൂട്ടായ്മകളും സേവനരംഗത്ത് സജീവമാണ്. വെള്ളക്കെട്ട് നീങ്ങിയ ഭാഗങ്ങളിൽ ഗതാഗതം സജീവമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.