മധുര സംഗീതമായി ‘മദിരകപദി’; ദാന റാസിഖ് സൂപ്പർ ഹിറ്റ്
text_fieldsഉമ്മുല്‍ഖുവൈന്‍: കഴിഞ്ഞ രണ്ടു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം പങ്കു വെക്കപ്പെടുന്ന ‘മദിരകപദി ഗുരുനബിയാര്’ എന്ന മാപ്പിളപ്പാട്ട് ആലപിച്ചത് െഎക്യ അറബ് നാടുകളുടെ വാത്സല്യമേറ്റുവളർന്ന പ്രവാസികളുടെ സ്വന്തം കുഞ്ഞുഗായിക. നഴ്സറി മുതൽ മൂന്നാം ക്ലാസ് വരെ ഷാർജ ഇന്ത്യൻ സ്കൂളിൽ പഠിച്ചിരുന്ന തലശ്ശേരിക്കാരി ദാന റാസിഖാണ് ഇപ്പോൾ തരംഗമായി മാറുന്നത്. ഇപ്പോൾ തലശ്ശേരി മുബാറക് ഹയര്‍ സെക്കൻഡറി സ്കൂളിൽ 12ാം ക്ലാസ് വിദ്യാർഥിനിയായ ദാന യു.എ.ഇയിലെ ചെറുപ്പകാലത്തുതന്നെ വേദികളിലെ ഒാമന താരമായിരുന്നു. തലശ്ശേരി ചേറ്റംകുന്ന് സ്വദേശി എം.സി.എ. റാസിക്കിെൻറയും സി.ടി. താഹിറയുെടയും മകളാണ്.
പൂർണമായും സംഗീത വഴിയിലുള്ള കുടുംബമായിരുന്നു ഇവരുടേത്. പ്രവാസികളുടെ വേദികളിലെല്ലാം മികവുറ്റ സ്ഥാനവും ലഭിച്ചിരുന്നു. നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള റാസിഖ് ആരോഗ്യകാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തിരിച്ചുപോയെങ്കിലും പാട്ടിനോടുള്ള പിരിശത്തിൽ കുറവൊട്ടും വരുത്തിയില്ല. ബദ്റുദ്ദീന്‍ പാറന്നൂരിെൻറ രചനയില്‍ മുഹ്സിന് കുരിക്കള്‍ സംഗീതം പകര്‍ന്ന ‘ലൈല മിഅറാജ്’ എന്ന മാപ്പിളപ്പാട്ട് ആല്‍ബത്തിലെ ദാനയുടെ പാട്ട് മികച്ച ഭാഷാ ഉച്ചാരണ ശൈലി കൊണ്ടും ശ്രദ്ധേയമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.