ദനഹാ പെരുന്നാള്‍ ആചരിച്ചു
text_fieldsദുബൈ: പിണ്ടിയില്‍ ദീപംതെളിച്ചുള്ള ദനഹാ പെരുന്നാള്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ദുബൈ ഊദ്മേത്ത റോഡിലെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ ആചരിച്ചു. പ്രകാശത്തിന്റെ പെരുന്നാളെന്ന് അറിയപ്പെടുന്ന ദനഹാ ക്രിസ്തുവിന്റെ മാമോദീസയുടെ പ്രതീകമായിട്ടാണ് നടത്തപ്പെടുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പെരുന്നാളിന്റെ ഭാഗമായി പാച്ചോര്‍ നേര്‍ച്ച വിതരണവും നടന്നു. ഫാ. ബിനീഷ് ബാബു, ഫാ. ജാക്സണ് മാത്യു ജോണ്‍, ട്രസ്റ്റി ഷാജി പുഞ്ചകോണം, സെക്രട്ടറി തോമസ് ജോസഫ്, ജോയന്റ് ട്രസ്റ്റി ബിനു വര്‍ഗീസ്, ജോയന്റ് സെക്രട്ടറി ശ്യാം ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്കി. യു.എ.ഇയിലുള്ള കുന്നംകുളം നിവാസികളാണ് പിണ്ടി തെളിക്കുന്നതിനും പാച്ചോര്‍ നേര്ച്ചക്കും ക്രമീകരണങ്ങള്‍ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.