ശ്രദ്ധേയമായി കാവ്യനടനം
text_fieldsഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്യൂണിറ്റി ഹാളിൽ (കുമാരനാശാൻ നഗർ) നടന്ന ‘കാവ്യനടനം’ നൃത്താവിഷ്കാര പരിപാടി ശ്രദ്ധേയമായി. രാജീവ് പിള്ള ആൻഡ് ഫ്രണ്ട്സ്, എം.ജി.സി.എഫ് ഷാർജ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഗാനരചയിതാവ് ശരത്ചന്ദ്ര വർമ, നടനും കാരികേച്ചറിസ്റ്റുമായ ജയരാജ് വാര്യർ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി.
കെ. പ്രേംകുമാർ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, പി.ആർ പ്രകാശ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ രാജീവ് പിള്ള സ്വാഗതവും എം.ജി.സി.എഫ് പ്രസിഡന്റ് പ്രഭാകരൻ പന്ത്രോളി നന്ദിയും പറഞ്ഞു. അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ്, ഡോ. സൗമ്യ സരിൻ, കവി എൻ.എസ്. സുമേഷ് കൃഷ്ണൻ, ഗായിക ഇന്ദുലേഖ വാര്യർ, ഒണ്ടാരിയോ എം.ഡി. ശ്യാം വിശ്വനാഥ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഷാർജ കെ.എം.സി.സി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, എഴുത്തുകാരി ഷീലാ പോൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എം.ടി. പ്രദീപ് കുമാർ, അനീഷ് അടൂർ, കൃഷ്ണപ്രിയ, സൗമ്യ വിപിൻ, കലാക്ഷേത്ര അശ്വതി വിവേക്, നന്ദ രാജീവ്, അനഘ, ആര്യ സുരേഷ് നായർ, കലാമണ്ഡലം അഞ്ജു, ബീനാ സിബി, അനൂപ് മടപ്പള്ളി എന്നിവരാണ് കവിതാലാപനവും ദൃശ്യാവിഷ്കാരവും നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.