ദുബൈ: അപകടകരമായ ഡ്രൈവിങ്; ബൈക്ക് യാത്രികൻ അറസ്റ്റിൽ
text_fieldsദുബൈ:ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾക്ക് 50,000 ദിർഹം പിഴയിടുകയും ലൈസൻസിൽ 23 ബ്ലാക്പോയന്റ് രേഖപ്പെടുത്തുകയും ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു യുവാവിന്റെ ഒറ്റചക്രത്തിലെ ബൈക്ക് പ്രകടനം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴു മാസത്തിനിടെ എമിറേറ്റിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച 22,115 ബൈക്ക് യാത്രികർക്കെതിരെ കേസെടുത്തതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. കേസിൽ 858 ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. സഹയാത്രികരുടെ സുരക്ഷ മാനിക്കാതെ റോഡിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം അഭ്യാസപ്രകടനം നടത്തുന്ന 80 ശതമാനം പേരും ഗുരുതരമായി പരിക്കേൽക്കുന്ന അപകടങ്ങളിൽപ്പെടുകയാണ് പതിവ്. റോഡുകളിൽ അഭ്യാസ പ്രകടനം നടത്തുന്ന ബൈക്ക് റൈഡർമാർക്കെതിരെ 901 നമ്പറിലോ പൊലീസ് ഐ സേവനം ഉപയോഗിച്ചോ ദുബൈ പൊലീസ് സ്മാർട്ട് ആപ്പിലോ പരാതി സമർപ്പിക്കണമെന്നും ഡയറക്ടർ ജനറൽ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.