ദാറുൽ ഹുദാ റൂബി ജൂബിലി: ദുബൈ ഫീഡർ കോൺഫറൻസ് സമാപിച്ചു
text_fieldsദുബൈ: വിജ്ഞാന പ്രബോധന രംഗത്ത് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തുലമെന്ന് പാണക്കാട് അബ്ബാസലി തങ്ങൾ. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു സമൂഹത്തിന്റെ ഉത്ഥാനവും ധാർമിക ബോധവും സാധ്യമാവുകയുള്ളൂവെന്നും തങ്ങൾ കൂട്ടിച്ചേർത്തു. ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി റൂബി ജൂബിലിയോടനുബന്ധിച്ച് ദുബൈയിൽ സംഘടിപ്പിച്ച ഫീഡർ കോൺഫറൻസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ. ഖിസൈസ് വുഡ്ലം പാർക്ക് സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ ഷൗക്കത്തലി ഹുദവി സ്വാഗതം പറഞ്ഞു.
ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യതുൽ ഉലമാ ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ അനുഗ്രഹ ഭാഷണം നടത്തി. ദഅ്വത്ത്: ദാറുൽ ഹുദാ തുറന്ന പുതുവഴികൾ എന്ന വിഷയം ദാറുൽ ഹുദാ പുങ്കനൂർ സെന്റർ പ്രിൻസിപ്പൽ ശറഫുദ്ദീൻ ഹുദവി അവതരിപ്പിച്ചു. ‘പണ്ഡിത ധർമം ഉന്നത മാതൃകകൾ’ എന്ന വിഷയത്തിൽ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
ഹാദിയ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഡോ. ഹാരിസ് ഹുദവി ഹാദിയ വിഷൻ പദ്ധതികൾ അവതരിപ്പിച്ചു. സിംസാറുൽ ഹഖ് ഹുദവി സമാപന സന്ദേശം നൽകി. സഫാരി സൈനുൽ ആബിദീൻ, അബ്ദുൽ റഹ്മാൻ തങ്ങൾ, ശുഐബ് തങ്ങൾ, അൻവർ നഹ, ഇ.കെ മൊയ്തീൻ ഹാജി, ടി.കെ.സി അബ്ദുൽ ഖാദിർ ഹാജി, സുലൈമാൻ ഹാജി, അലവിക്കുട്ടി ഫൈസി, ശിഹാബുദ്ദീൻ തങ്ങൾ ബാഅലവി, അബ്ദുൽ ബാഖി, അബ്ദുൽ ഹകീം തങ്ങൾ, അബ്ദുൽ റസാഖ് വളാഞ്ചേരി, സഈദ് തളിപ്പറമ്പ് തുടങ്ങിയ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു.
രാവിലെ നടന്ന ഹുദവീസ് ഹെറാർഡിൽ അബൂബക്കർ ഹുദവി, ഡോ. ഹാരിസ് ഹുദവി, ജഅ്ഫർ ഹുദവി ബംഗളത്ത് എന്നിവർ സംസാരിച്ചു. ഉച്ചക്ക് നടന്ന സെമിനാറിൽ അബ്ദുർറശീദ് ഹുദവി ഏലംകുളം ‘വിശ്വാസിയുടെ യുക്തിയും സ്വാതന്ത്ര്യവും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. പാണക്കാട് അസീൽ അലി ശിഹാബ് തങ്ങൾ പങ്കെടുത്തു. ദുബൈ, അബൂദബി ഹാദിയ സെന്ററുകളിലൂടെ സി.ബി.ഐ.എസ് കോഴ്സ് പൂർത്തിയാക്കിയ 45 പഠിതാക്കൾക്കുള്ള സനദ് ദാനം ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി നിർവഹിച്ചു. പ്രാർഥനാ സംഗമത്തിന് അബ്ദുൽ ഹകീം തങ്ങൾ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.