ജോറായി ഈന്തപ്പഴ വിപണി
text_fieldsസീസണിലെ വിളവെടുപ്പ് അന്തിമ ഘട്ടത്തിലെത്തിയതോടെ സജീവമായി റാസല്‍ഖൈമയിലെ ഈന്തപ്പഴ വിപണി. പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയാണ് പല സ്ഥാപനങ്ങളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.
ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങള്‍ക്ക് പുറമെ പ്രാദേശിക തോട്ടത്തിലെ ഈന്തപ്പഴ ഇനങ്ങള്‍ മാത്രം വില്‍ക്കുന്ന കേന്ദ്രങ്ങളും വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റാസല്‍ഖൈമയിലെ അല്‍ മ്യാരീദ് മല്‍സ്യ മാര്ക്കറ്റിനോടനുബന്ധിച്ച കേന്ദ്രത്തിലുള്ളത് പ്രാദേശിക തോട്ടത്തില്‍ നിന്നെത്തുന്ന ഇനങ്ങള്‍ മാത്രമാണ്.
ഹലാലി, കസാബി, ലുലു, കശബി തുടങ്ങിയവയാണ് ഇവിടെ വിൽപനക്കുള്ളത്. 10 മുതല്‍ 20 ദിര്‍ഹം വരെയാണ് കിലോ ഗ്രാമിന് വില. ആഗസ്റ്റ് മാസത്തോടെയാണ് ഇവിടെ ഈന്തപ്പഴ കച്ചവടം തുടങ്ങുകയെന്ന് കേന്ദ്രത്തിലെ ബംഗ്ലാദേശ് സ്വദേശി ഇഖ്ബാല്‍ പറഞ്ഞു. നവംബര്‍ അവസാനം വരെ കച്ചവടം തുടരും. തദ്ദേശീയരാണ് പ്രധാന ഉപഭോക്താക്കളെന്നും അദ്ദേഹം പറയുന്നു. സമാന രീതിയിലുള്ള ഈന്തപ്പഴ കച്ചവട കേന്ദ്രം ഓള്‍ഡ് റാസല്‍ഖൈമയിലും പ്രവര്‍ത്തിക്കുന്നുണ്ട്.
റാസല്‍ഖൈമയിലെ പച്ചക്കറി കച്ചവട സ്ഥാപനങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രാദേശിക തോട്ടങ്ങളില്‍ നിന്നുള്ള ഈന്തപ്പഴം സുലഭമായി ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.