കുരുവെറിഞ്ഞുകിട്ടിയ ഇൗന്തപ്പനയിൽ വിളയുന്നത് കുരുവില്ലാത്ത ഈത്തപ്പഴം
text_fieldsദുബൈ: ഇൗത്തപ്പഴം കഴിച്ച് വലിച്ചെറിഞ്ഞ കുരു ഈന്തപ്പനയായി വളർന്നപ്പോൾ വിളയുന്നത് കുരുവില്ലാത്ത ഈത്തപ്പഴം. ജലീൽ ഹോൾഡിങ്സ് ചെയർമാൻ എം.വി. കുഞ്ഞുമുഹമ്മദിെൻറ വീട്ടുമുറ്റത്താണ് കുരുവില്ലാത്ത ഈത്തപ്പഴം വിളയുന്നത്.
രണ്ട് വർഷം മുമ്പാണ് കുഞ്ഞുമുഹമ്മദും കുടുംബവും ദുബൈയിലുള്ള പുതിയ വീട്ടിലേക്ക് മാറിയത്. ഇതിനിടയിലെപ്പോഴോ ആണ് ഇൗന്തപ്പനക്ക് അറിയാതെ വിത്തുപാകിയത്. വെട്ടിക്കളയാനായിരുന്നു പദ്ധതിയെങ്കിലും തോട്ടക്കാരൻ പറഞ്ഞതനുസരിച്ചാണ് വളരട്ടെ എന്ന് കരുതിയത്. എന്നാൽ, ഇത്രവേഗം കായ്ക്കുമെന്ന് ആരും കരുതിയില്ല.
വലിച്ചെറിയുന്ന കുരു റോഡരികുകളിൽ ഈന്തപ്പനയായി വളരാറുണ്ടെങ്കിലും മധുരമുള്ള ഈത്തപ്പഴം ഉണ്ടാവാറില്ല. അവ പശുവിന് കൊടുക്കുകയാണ് സാധാരണ ചെയ്യുന്നത്.
എന്നാൽ, കുഞ്ഞുമുഹമ്മദിെൻറ വീട്ടുമുറ്റത്ത് മധുരമുള്ള ഈത്തപ്പഴമാണ് വിളഞ്ഞിരിക്കുന്നത്. കുരുവില്ല എന്ന പ്രത്യേകതയുമുണ്ട്. മണ്ണിൽ നിന്നെന്ന് തോന്നിക്കുന്ന രീതിയിൽ ഏറ്റവും താഴെയാണ് കുല വിരിഞ്ഞിരിക്കുന്നത്. മൂന്ന് കുല വിരിഞ്ഞതിൽ ഒരെണ്ണം പഴുത്തു. രണ്ടെണ്ണം പഴുക്കാൻ മടിച്ചുനിൽക്കുകയാണ്. കാറ്റുകിട്ടാത്ത ഭാഗത്തുള്ളതാണ് പഴുക്കാതെ നിൽക്കുന്നത്. അതിനാൽ, കൂടുതൽ കാറ്റുകിട്ടുന്ന ഭാഗത്തേക്ക് പറിച്ചുനടുന്നതിനെക്കുറിച്ചും അദ്ദേഹം ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.