മരുമകളുടെ അടിയേറ്റ് അബൂദബിയിൽ മലയാളി വയോധിക മരിച്ചു
text_fieldsഅബൂദബി: നവവധുവിെൻറ അടിയേറ്റ് ഭർതൃമാതാവായ വയോധിക മരിച്ചു. എറണാകുളം ഏലൂർ പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബിയാണ് (63) മരിച്ചത്. അബൂദബിയിലെ ഗയാത്തിയിൽ ഇവരുടെ മകൻ സഞ്ജുവിെൻറ താമസസ്ഥലത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. സഞ്ജുവിെൻറ ഭാര്യ ഷജനയുമായുണ്ടായ വാക്ക് തർക്കത്തിനിടെ ഇവരെ പിടിച്ചുതള്ളുകയും ഭിത്തിയിൽ തലയിടിച്ചു വീണ് ഉടൻ മരിക്കുകയുമായിരുന്നുവെന്ന് സഞ്ജു പറഞ്ഞു.
ഗയാത്തി അൽ അൻസാരി എക്സ്ചേഞ്ച് ജീവനക്കാരനായ സഞ്ജു ജനുവരിയിലാണ് വിവാഹിതനായത്. ഓൺലൈനിലൂടെയാണ് കോട്ടയം പൊൻകുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്. ഫെബ്രുവരി 15ന് മാതാവിനെയും ഭാര്യയെയും സന്ദർശക വിസയിൽ ഇവിടേക്ക് കൊണ്ടുവന്നു. രണ്ടു ദിവസമായി ഉമ്മയുമായി അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായും തിങ്കളാഴ്ച രാത്രി പ്രശ്നം രൂക്ഷമാവുകയും ആക്രമിക്കുകയുമായിരുന്നുവെന്നും സഞ്ജു പറഞ്ഞു.
ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മരണം സംബന്ധിച്ച് അബൂദബി പൊലീസിെൻറ അന്വേഷണം തുടരുകയാണ്. റൂബിയുടെ മൃതദേഹം ബദാസായിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.