പിതാവിെൻറ മരണം; വിമാനത്താവളത്തിൽ കുടുങ്ങിയ മകൻ നാട്ടിലെത്തി
text_fieldsദുബൈ: പിതാവ് മരിച്ചതറിഞ്ഞിട്ടും നാട്ടിൽ പോകാനാവാതെ വിമാനത്താവളത്തിൽ കുടുങ്ങിയ ആലപ്പുഴ ഹരിപ്പാട് തോടംപറമ്പിൽ നൗഫൽ മൻസിലിൽ നിസാർ അഹ്മദിെൻറ (60) മകൻ അനസ് ബുധനാഴ് വൈകുന്നേരം വീട്ടിലെത്തി. രാവിലെ ഏഴിന് പുറെപ്പട്ട ൈഫ്ലദുബൈ വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയത്.
കേന്ദ്രസർക്കാറിെൻറ പുതിയ നിബന്ധനയാണ് അനസിെൻറ യാത്ര വൈകിച്ചത്. ചൊവ്വാഴ്ച രാത്രി 9.45െൻറ വിമാനത്തിൽ കൊച്ചിയിലേക്ക് തിരിക്കാനിരുന്ന അനസ് ദുബൈ വിമാനത്താവളത്തിൽ കുടുങ്ങുകയായിരുന്നു. എയർ സുവിധയിൽ രജിസ്റ്റർ ചെയ്തെങ്കിലും കേരള സർക്കാറിെൻറ അനുമതി വൈകിയതാണ് അനസിെൻറ യാത്രക്ക് തടസ്സമായത്. അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കുേമ്പാൾ 'കേരള സർക്കാറിെൻറ അനുമതിക്കായി അയച്ചിരിക്കുന്നു' എന്നാണ് കാണിച്ചിരുന്നത്. എമിറേറ്റ്സ് അധികൃതർ അനസിന് യാത്രയൊരുക്കാൻ സന്നദ്ധമായെങ്കിലും കേരളത്തിെല വിമാനത്താവളങ്ങളിൽ നിന്ന് അനുമതി ലഭിച്ചില്ല.
കോവിഡ് ഫലം ലഭിച്ചശേഷമാണ് അനുമതി കിട്ടിയത്. മരണം പോലുള്ള ആവശ്യങ്ങൾക്ക് നാട്ടിലേക്ക് പോകുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമില്ലെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.ഉച്ചക്ക് ഒരുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ അവിടെയുമുണ്ടായിരുന്നു കോവിഡ് പരിശോധന. 1700 രൂപയായിരുന്നു നിരക്ക്. അവിടെ നിന്ന് ടാക്സി വിളിച്ച് വൈകുന്നേരം ഇന്ത്യൻ സമയം അഞ്ച് മണിയോടെ വീട്ടിെലത്തി.
അനസിെൻറ പിതാവ് നിസാർ അഹ്മദ് വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. വൈകീട്ടോടെ ഖബറടക്കവും നടത്തി. ദുബൈയിലെ ലൈഫ് ഫാർമസി ജീവനക്കാരനാണ് അനസ്.
എന്താണ് കേരളത്തിെൻറ അനുമതി
മരണം പോലെയുള്ള അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിൽ പോകുന്നവർക്ക് കോവിഡ് പരിശോധന ആവശ്യമില്ലെന്നാണ് കേന്ദ്രസർക്കാറിെൻറ പുതിയ നിബന്ധനയിൽ പറയുന്നത്. എന്നാൽ, എയർ സുവിധയിൽ രജിസ്റ്റർ ചെയ്യണം. മരണ സർട്ടിഫിക്കറ്റും വിവരങ്ങളും ഇതോടൊപ്പം സമർപ്പിക്കണം. എയർ സുവിധ വെബ്സൈറ്റ് അപ്രൂവ് ചെയ്തശേഷം കേരള സർക്കാറിെൻറ അനുമതിക്കായി അയക്കും (ഇക്കാര്യം എയർ സുവിധയുടെ വെബ്സൈറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്). അവിടെ നിന്നുള്ള അനുമതി കൂടി ലഭിച്ചാൽ മാത്രമേ ദുബൈയിൽ നിന്ന് വിമാനത്തിൽ കയറാൻ കഴിയൂ. ഈ അനുമതി വൈകുന്നതാണ് അടിയന്തരമായി നാട്ടിലെത്തുന്നവരുടെ യാത്ര വൈകിക്കുന്നത്.
അതേസമയം, അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പോകുന്നവർക്ക് ഈ പ്രശ്നമില്ല. അവർ എയർ സുവിധയിൽ രജിസ്റ്റർ ചെയ്യുേമ്പാൾ തന്നെ കോവിഡ് ടെസ്റ്റ് ഫലവും അപ്ലോഡ് ചെയ്യുന്നതിനാൽ എയർ സുവിധയിൽ നിന്ന് നേരിട്ട് അനുമതി ലഭിക്കും. കോവിഡ് ടെസ്റ്റ് ചെയ്യാത്തവരുടെ അപേക്ഷകളാണ് സംസ്ഥാനങ്ങളുടെ അനുമതിക്കായി അയക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.