റെഡ് സിഗ്നലിൽ യുവതിയുടെ മരണം: ഡ്രൈവർ രണ്ട് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsദുബൈ: റെഡ് സിഗ്നൽ നിയമം ലംഘിച്ച് സ്ത്രീയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ അറബ് യുവാവിന് ജയിൽ ശിക്ഷയും രണ്ട് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. വ്യാഴാഴ്ച ഖോർഫുക്കാൻ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരു യുവതിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ യുവാവ് കുറ്റം സമ്മതിച്ചിരുന്നു.
5000 ദിർഹം പിഴയും മരിച്ച ഇരയുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനുമാണ് വിധി. അപകടത്തിൽപെട്ട വാഹനം ഇൻഷുർ ചെയ്ത കമ്പനിയുമായി ചേർന്ന് വ്യക്തിഗതമായോ സംയുക്തമായോ പിഴ അടക്കണം. കൂടാതെ ക്രിമിനൽ ചട്ടപ്രകാരം ഡ്രൈവർ ജയിൽശിക്ഷയും അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഡ്രൈവറുടെ അശ്രദ്ധയാണ് മരണത്തിന് കാരണമെന്ന് കോടതി കണ്ടെത്തിയിരുന്നു. അതേസമയം, വിധിക്കെതിരെ പ്രതി അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇത് തള്ളണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും അപേക്ഷ നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.