Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡിസംബറിലെ ഇന്ധന വില...

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു

text_fields
bookmark_border
fuel price
cancel

ദുബൈ: ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. നവംബറിനെ അപേക്ഷിച്ച്​ പെട്രോളിന്​ 13 ഫിൽസ്​ കുറഞ്ഞപ്പോൾ ഡീസലിന്​ ഒരു ഫിൽസ്​ കൂടി. ഡിസംബറിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന്​ 2.61 ദിർഹമാണ്​ വില. കഴിഞ്ഞ മാസമിത്​ 2.74 ദിർഹമായിരുന്നു. സ്​പെഷൽ 95 പെട്രോളിന്​ 2.50 ദിർഹമാണ്​ വില. നവംബറിൽ ഇത്​ 2.63 ദിർഹമായിരുന്നു.

ഇപ്ലസ്​ പെട്രോളിന്​ കഴിഞ്ഞ മാസ​ത്തെ നിരക്കായ 2.55 ദിർഹമിൽ നിന്ന്​​ 2.43 ദിർഹമായാണ്​ കുറഞ്ഞത്​. ഡീസൽ വില 2.67ൽ നിന്ന്​ 2.68 ദിർഹമായി നേരിയ രീതിയിൽ വർധിച്ചിട്ടുണ്ട്​. നവംബർ 30ന്​ അർധരാത്രി 12 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്​ ഓയിൽ വില അടിസ്ഥാനമാക്കിയാണ്​ യു.എ.ഇ ഇന്ധന വിലനിർണയ സമിതി എല്ലാ മാസവും വില പുനർനിർണയിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel PriceUAE News
News Summary - December fuel prices announced
Next Story