ഡിസംബർ ലേഡി
text_fieldsഡിസംബർ ആകുമ്പോൾ എല്ലായിടവും ഒരു ചുവപ്പ് കളറുകൾ ആണ് കൂടുതലും കാണുന്നത്. പോയിൻസിഷിയ ചെടികൾ ക്രിസ്മസിന്‍റെ ഒരുക്കങ്ങൾക്ക് പ്രധാനപെട്ട ഒരു ചെടിയാണ്. ഇതിന്‍റെ പല കളറുകൾ കിട്ടും. ഈ ചെടികളുടെ പൂക്കളെക്കാളും ഇതിന്‍റെ ഇലകൾക്കാണ് ഭംഗി.
യൂഫോർബിയ ഇനത്തിൽപ്പെട്ട ചെടികളാണ് ഇതെല്ലാം. ഇതിൽ കുഞ്ഞു വെള്ള ഇലകളുമായി ഭംഗിയായി നിൽക്കുന്ന ചെടിയാണ് ഡിസംബർ ലേഡി.അധികം എവിടെയും കണ്ടിട്ടില്ല ഇത്തരം ചെടികൾ. പെട്ടന്ന് നോക്കിയാൽ ഡിസംബറിലെ തണുപ്പിൽ മഞ്ഞു വീണ പോലെ തോന്നും. അത്രക്ക് മനോഹരമാണീ ചെടി. ഇതിനെ സ്നോ ഫ്ലോക്സ്, സ്നോ ബുഷ്, വൈറ്റ് ഫ്ലവർ പോയിൻസിഷിയ എന്നൊക്കെ അറിയപ്പെടും.
ഫെബ്രുവരി മുതൽ ഒക്ടോബർ വരെ നല്ല പച്ച കളറിലായിരിക്കും ഉണ്ടാവുക. ഒക്ടോബർ ആകുമ്പോൾ ഇലകൾ എല്ലാം കൊഴിയാൻ തുടങ്ങും. പിന്നീട് പുതിയ ഇലകൾ വരും. പുതിയ കുഞ്ഞു ഇലകൾ വെള്ളകളറിലാവും വരുന്നത്. ഡിസംബർ ആകുമ്പോൾ മുഴുവനും വെള്ളിയാകും. ജനുവരി വരെ ഇങ്ങനെ നിക്കും. ഈ ചെടിക്ക് ഒരു എട്ടു മണിക്കൂർ വെയിൽ വേണം. നമുക്ക് വലിയ ചെട്ടിയിൽ വളർത്താവുന്നതാണ്. ഗാർഡൻ സോയിൽ, കുറച്ചു ചകിരിച്ചോറ്, പെരിലൈറ്റ്, ചാണകപ്പൊടി, എല്ലുപൊടി ഇതൊക്കെ ചേർത്ത് മണ്ണ് തയാറാക്കാം. ഡ്രൈനേജ് ഉള്ള ചെട്ടി വേണം. ആറു മാസം കൂടുമ്പോൾ വീണ്ടും വളം കൊടുക്കാം. ഒന്നിടവിട്ട് നനച്ചാലും മതി. നന്നായി പ്രൂൺ ചെയ്തു കൊടുക്കാം. ഇത് ഒരു കുറ്റിച്ചെടി പോലെ വളരും. സ്റ്റെം കട്ട് ചെയ്ത് കിളിപ്പിക്കാവുന്ന ചെടിയാണിത്.
ഇതിൽ ഒരു വെള്ള നിറത്തിലുള്ള കറയുണ്ടാകും. കൈകളിൽ ആകാതെ സൂക്ഷിക്കണം. നമ്മൾ ഇതിന്‍റെ ചെറിയ ചെടി വെക്കുമ്പോൾ അതിന് ഒരു സപ്പോർട്ട് കൊടുക്കുന്നത് നല്ലതാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ പൊക്കം വെക്കുമ്പോൾ അത് ഒടിഞ്ഞു പോകാൻ സാധ്യതയുണ്ട്. ഈ ഡിസംബർ മാസത്തിലെ നമ്മുടെ പൂന്തോങ്ങൾ മനോഹരമാക്കാൻ പറ്റിയ ഒരു ചെടിയാണ് ഡിസംബർ ലേഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.