60 മീറ്റർ താഴ്ച; ലോകത്തെ ഏറ്റവും ആഴമുള്ള ഡൈവിങ് സ്വിമ്മിങ് പൂൾ ഇനി ദുബൈക്ക് സ്വന്തം; കാണാം വിഡിയോ
text_fieldsദുബൈ: ലോകത്തെ ഏറ്റവും ആഴമുള്ള ഡൈവിങ് സ്വിമ്മിങ് പൂൾ ദുബൈയിൽ തുറന്നു. നഗരത്തിലെ നാദ് അൽ ഷെബ പ്രദേശത്താണ് ഗിന്നസ് വേൾഡ് റെക്കോഡ്സ് അംഗീകരിച്ച ആഴമേറിയ സ്വിമ്മിങ് പൂളുള്ളത്. 60.02 മീറ്റർ ആഴത്തിൽ 14 ദശലക്ഷം ലിറ്റർ വെള്ളമാണ് ഇതിൽ കൊള്ളുക.
ആറ് ഒളിമ്പിക് സ്വിമ്മിങ് പൂളുകളുടെ വലുപ്പം വരുമിത്. യു.എ.ഇയുടെ മുത്ത്-പവിഴ ഡൈവിങ് പൈതൃകത്തിന് യോജിച്ചരൂപത്തിൽ വലിയ ചിപ്പിയുടെ രൂപത്തിൽ 1500 സ്ക്വയർ മീറ്ററിലാണ് തയാറാക്കിയത്. ഡൈവ് ഷോപ്, ഗിഫ്റ്റ് ഷോപ്, 80 പേർക്കിരിക്കാവുന്ന റസ്റ്റാറൻറ് എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്. റസ്റ്റാറൻറ് അടുത്ത മാസങ്ങളിൽ പൊതുജനങ്ങൾക്ക് പരിപാടികൾക്കും യോഗങ്ങൾക്കും മറ്റുമായി നൽകിത്തുടങ്ങും.
രണ്ട് അണ്ടർവാട്ടർ ഹാബിറ്റാറ്റ് കേന്ദ്രങ്ങൾ, 56 അണ്ടർവാട്ടർ കാമറകൾ, നൂതന ശബ്ദ-വെളിച്ച സംവിധാനം എന്നിവ സവിശേഷതകളാണ്. വെള്ളം എല്ലാ ആറു മണിക്കൂറിലും ഫിൽട്ടർ ചെയ്യും. 30 ഡിഗ്രി സെൽഷ്യസിൽ താപനില നിലനിർത്താനും സംവിധാനമുണ്ട്.
അന്താരാഷ്ട്രതലത്തിൽ പ്രഫഷനൽ പരിശീലനം ലഭിച്ച വിദഗ്ധരുടെ മേൽനോട്ടത്തിൽ ഡൈവിങ്ങിനും സ്കൂബാ ഡൈവിങ്ങിനും സൗകര്യമുണ്ടാകും. കെട്ടിടത്തിെൻറ താഴത്തെ നിലയിലുള്ള റെസ്റ്റാറൻറിലും മറ്റ് മുറികളിലും ഇരിക്കുന്നവർക്ക് പൂളിെൻറ താഴെയുള്ള കാഴ്ചകൾ കാണാനും അവസരമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.