വ്യക്തിഹത്യ; അറബ് വനിതക്കെതിരേ പ്രോസിക്യൂഷന് നടപടി
text_fieldsഅബൂദബി: അബൂദബി പുസ്തകമേളക്കിടെ വ്യക്തിഹത്യ നടത്തിയ അറബ് വനിതക്കെതിരെ പബ്ലിക് പ്രോസിക്യൂഷന് നിയമനടപടി ആരംഭിച്ചു. സമൂഹമാധ്യമത്തിലെ ലൈവ് ബ്രോഡ് കാസ്റ്റിങ്ങിനിടെയാണ് യുവതി ഒരാള്‍ക്കെതിരെ അസഭ്യം പറഞ്ഞതെന്ന് പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫിസ് പറഞ്ഞു. സംഭവത്തില്‍ അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിച്ചുകഴിഞ്ഞു.
യു.എ.ഇക്ക് പുറത്തുള്ള കേസില്‍ ശിക്ഷിക്കപ്പെട്ടതുമൂലം അദ്ദേഹത്തിന്റെ മേളയിലെ സാന്നിധ്യം ചോദ്യംചെയ്തായിരുന്നു യുവതി അദ്ദേഹത്തെ അസഭ്യം പറഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു. മുന്‍വിധികളില്ലാതെ യു.എ.ഇ എല്ലാവര്ക്കും നിയമപരമായ അവകാശങ്ങള്‍ വകവെച്ചു നല്‍കുന്നുണ്ടെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.
ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കുറഞ്ഞത് ആറുമാസം തടവും ഒന്നരലക്ഷം ദിര്‍ഹം പിഴയും ലഭിച്ചേക്കാം. പിഴത്തുക കൂടിയാല്‍ അഞ്ചുലക്ഷം ദിര്‍ഹംവരെ ചുമത്തപ്പെടാം. ഈ രണ്ടുശിക്ഷകളും ഒരുമിച്ചും പ്രതിക്കെതിരെ ചുമത്തപ്പെടാമെന്നാണ് നിയമം. ആരുടെയെങ്കിലും വ്യക്തിജീവിതത്തില്‍ കടന്നുകയറുന്ന വിഡിയോകളോ ഫോട്ടോയോ കമന്റുകളോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്നാണ് രാജ്യത്തിന്റെ സൈബര്‍ കുറ്റകൃത്യനിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.