ദുബൈ തീപിടിത്തം: മരിച്ചത് നാല് ഇന്ത്യക്കാർ, അഞ്ച് സുഡാനികൾ, മൂന്ന് പാകിസ്താനി, ഒരു കാമറൂൺ സ്വദേശി
text_fieldsദുബൈ: ദുബൈ ദേരയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 16 പേരിൽ 13 പേരെയും തിരിച്ചറിഞ്ഞു. നാല് ഇന്ത്യക്കാർ, അഞ്ച് സുഡാനികൾ, മൂന്ന് പാകിസ്താനി, ഒരു കാമറൂൺ സ്വദേശി എന്നിവരാണ് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32), തമിഴ്നാട് സ്വദേശികളായ സാലിയകുണ്ടു ഗുഡു, ഇമാം കാസിം എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.
അതേസമയം, കെട്ടിടത്തിൽ ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. ഷോർട് സർക്ക്യൂട്ടാണ് അപകടത്തിന് കാരണം. ദേര ഫിർജ് മുറാറിലെ തലാൽ ബിൽഡിങ്ങിൽ ശനിയാഴ്ച ഉച്ചക്ക് 12.35നാണ് സംഭവം. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പിടിച്ചത്.
നിരവധി മലയാളികൾ താമസിക്കുന്ന കെട്ടിടമാണിത്. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിന്‍റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം. രക്ഷാ പ്രവർത്തനത്തിനിടെയാണ് തമിഴ്നാട് സ്വദേശികളുടെ മരണം.
ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസൻറ് സ്കൂൾ അധ്യാപികയാണ് ജിഷി. മറ്റ് മൃതദേഹങ്ങളും തിരിച്ചറിയാനുള്ള ശ്രമം തുടരുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.