ആസ്റ്റർ ഫാർമസി ഓർഡറുകൾക്ക് 90 മിനിറ്റിൽ ഡെലിവറി
text_fieldsദുബൈ: യു.എ.ഇയിലെ മാജീദ് അൽ ഫുത്തൈമിയുടെ ഉടമസ്ഥതയിൽ പ്രവർത്തിപ്പിക്കുന്ന കാരിഫോർ, ആസ്റ്റർ ഫാർമസിയുമായി പങ്കാളിത്ത കരാറിലെത്തി. കാരിഫോറിെൻറ ഓൺലൈൻ മാർക്കറ്റിങ് പ്ലാറ്റ്ഫോമായ കാരിഫോർ മാർക്കറ്റ് പ്ലേസിലൂടെ യു.എ.ഇയിൽ ആരോഗ്യസേവനം ഓൺലൈനിൽ ഡെലിവർ ചെയ്യുന്നതിനാണ് പങ്കാളിത്തം.
ഇതനുസരിച്ച് േഗ്രാസറി, ഭക്ഷ്യവസ്തുക്കൾ, ലൈഫ്സ്റ്റൈൽ, വെൽനെസ് എന്നീ ഉൽപന്നങ്ങളുടെ ഓർഡറുകൾക്കൊപ്പംതന്നെ കാരിഫോർ ഉപഭോക്താക്കൾക്ക് ഓവർ ദ കൗണ്ടർ മെഡിക്കേഷൻ, ഹെൽത്ത് സപ്ലിമെൻറ്സ്, ന്യൂട്രീഷനൽ ഉൽപന്നങ്ങൾ, വ്യക്തിഗത പരിപാലന ഉൽപന്നങ്ങൾ എന്നിവ ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കും. 200ലധികം ആസ്റ്റർ ഫാർമസികളിൽനിന്ന് 90 മിനിറ്റിനുള്ളിൽ യു.എ.ഇയിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിന് കാരിഫോറിെൻറ വിപുലമായ എക്സ്പ്രസ് ശൃംഖലയെ ഉപയോഗപ്പെടുത്തും.
ഓരോ പർച്ചേസുകളിലും സുരക്ഷിതത്വവും വിശ്വാസ്യതയും ഉറപ്പുവരുത്തി, ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലാത്ത എല്ലാ ഉൽപന്നങ്ങളും കാരിഫോർ മാർക്കറ്റ്പ്ലേസിലെ ആസ്റ്റർ ഡിജിറ്റൽ ഫാർമസി സ്റ്റോറിലൂടെ ലഭ്യമാണ്.
ആസ്റ്ററിനൊപ്പം ചേർന്നതോടെ ഭക്ഷ്യവസ്തുക്കൾക്കും ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങൾക്കും വേണ്ടിയുള്ള ഏകീകൃത ജാലകമായി മാറുന്ന ലക്ഷ്യത്തിലേക്ക് കാരിഫോർ ഒരു ചുവടുകൂടി വെച്ചതായി മാജിദ് അൽ ഫുത്തൈം റീട്ടെയിൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഹാനി വെയ്സ് പറഞ്ഞു. 'ആരോഗ്യമാണ് സന്തോഷം' എന്ന സന്ദേശമാണ് ആസ്റ്റർ ഫാർമസിയെ നയിക്കുന്നതെന്നും യു.എ.ഇയിലെ ജനങ്ങളുടെ വീട്ടുവാതിൽക്കൽ ആരോഗ്യസേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ആസ്റ്ററിെൻറ ശ്രമങ്ങളിൽ ഇത് പ്രതിഫലിക്കുന്നതായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷാ മൂപ്പൻ പറഞ്ഞു. https://www.carrefouruae.com/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.