സൂഖ് അൽ ജുബൈലിൽ എല്ലാ ഉൽപന്നങ്ങൾക്കും ഡെലിവറി
text_fieldsഷാർജ: എമിറേറ്റ് സർക്കാറിെൻറ ഉടമസ്ഥതയിലുള്ള അൽ മജാസിലെ സൂഖ് അൽ ജുബൈൽ മാംസം, കോഴി, മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ എന്നിവക്ക് വാട്സാപ്പ് വഴി ഡെലിവറി സേവനം ആരംഭിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലും സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് തരം ഡെലിവറി സേവനങ്ങളാണ് നൽകുന്നത്. ആദ്യത്തേത് അതേ ദിവസം തന്നെ ഓർഡറുകൾ വിതരണം ചെയ്യുന്ന
എക്സ്പ്രസ് സേവനമാണ്, രണ്ടാമത്തേത് ഷെഡ്യൂൾ ചെയ്ത സേവനമാണ്. ഓർഡറിെൻറ അടുത്ത ദിവസം അല്ലെങ്കിൽ അതിനു ശേഷം ഉൽപന്നങ്ങൾ എത്തിക്കുന്ന രീതിയാണിത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിതരണം. ഓരോ വിതരണത്തിന് ശേഷവും വാഹനവും ഉപകരണങ്ങളും മറ്റും അണുമുക്തമാക്കും. ഹോം ഡെലിവറി സേവനത്തിനായി രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച പ്രാർഥനാ സമയത്ത് ഏകദേശം രണ്ട് മണിക്കൂർ സേവനം നിർത്തുമെന്ന് സൂക് എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഹമദ് അൽ സരോണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.