തടവുകാര്‍ക്ക് ദന്ത ചികിത്സയുമായി ഷാര്‍ജ പൊലീസ്
text_fieldsഷാര്‍ജ: ഷാര്‍ജ ജയിലില്‍ കഴിയുന്ന 12 തടവുകാര്‍ക്ക് പൊലീസ് ദന്ത ചികിത്സ ഒരുക്കി. റൂട്ട് കനാല്‍, പല്ല് വെച്ച് പിടിപ്പിക്കല്‍ തുടങ്ങിയ ചികിത്സകളാണ് നല്‍കിയത്. ഒരാള്‍ക്ക് 9000 ദിര്‍ഹം ചെലവ് വരുന്ന ആധുനിക ചികിത്സയാണ് ലഭ്യമാക്കിയതെന്ന് ഷാര്‍ജ പ്യൂനറ്റിവ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ െസൻറര്‍ ഡയറക്ടര്‍ കേണല്‍ അഹമ്മദ് സുഹൈല്‍ പറഞ്ഞു പറഞ്ഞു. 2011ലാണ് തടവുകാര്‍ക്കായി ദന്ത ചികിത്സ തുടങ്ങിയത്. ഇത് വരെ നിരവധി തടവുകാര്‍ക്ക് ഇതിന്‍െറ ഗുണം ലഭിച്ചു. പല്ലുകള്‍ക്ക് ബാധിക്കുന്ന എല്ലാ രോഗങ്ങള്‍ക്കും ഇവിടെ ചികിത്സ ലഭ്യമാക്കുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും ഈ വിഭാഗത്തിലുണ്ട്. സന്നദ്ധ സേവകരുടെ പിന്തുണയുമുണ്ട്. ലോകത്തെ ഒരു ജയിലിലും ഇത്തരമൊരു സേവനം കണ്ടിട്ടില്ല എന്ന് ഇന്‍റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഓറല്‍ ഇന്‍പ്ളാറ്റോളജിസ്റ്റ് (എ.സി.ഒ.സി) പ്രസിഡന്‍റ് ഡോ. ജോണ്‍ വി. സുസൂക്കി പറഞ്ഞു. ഷാര്‍ജ ജയിലുകളില്‍ തടവുകാര്‍ക്ക് ലഭിക്കുന്ന മനുഷ്യത്വപരമായ പരിഗണനകള്‍ ലോകമാധ്യമങ്ങള്‍ പ്രാധാന്യത്തോടെ വാര്‍ത്തയാക്കിയിരുന്നു. തെരഞ്ഞെടുക്കുന്ന തടവുകാര്‍ക്ക് അവരുടെ കുടുംബവുമായി ഒത്ത്് കൂടാനുള്ള അവസരം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.