മരൂഭൂ ക്യാമ്പിങ്; അറിയേണ്ട കാര്യങ്ങൾ
text_fieldsശൈത്യം വരവറിയിച്ചതോടെ യു.എ.ഇയിലെ മണലാരണ്യങ്ങളിൽ രാപാർക്കുന്നവരുടെ എണ്ണം വർധിച്ചിരിക്കയാണ്. മരൂഭൂമിയുടെ ഏകാന്തതയിൽ മനോഹര വാനലോകത്ത് കണ്ണുപായിച്ച്, പുകയുന്ന നെരിപ്പോടിന് സമീപത്ത് ആഹ്ലാദിക്കാൻ കുടുംബങ്ങളും സുഹൃത്തുക്കളുമായി ആയിരക്കണക്കിന് പേരാണ് എത്തുന്നത്. സർക്കാർ സംവിധാനങ്ങളും സ്വകാര്യ കമ്പനികളുമെല്ലാം വിനോദസഞ്ചാരികൾക്കായി ക്യാമ്പിങിന് പ്രത്യേക സൗകര്യങ്ങളിൽ ഇക്കാലയളവിൽ ഒരുക്കാറുണ്ട്.
ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിലെല്ലാം ഇത്തരത്തിൽ സംവിധാനങ്ങളുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി തണുപ്പുകാലത്ത് ക്യാമ്പിങിനായി മാത്രം ഇമാറാത്തിലേക്ക് എത്തുന്നവർ നിരവധിയാണ്. ഏറെ ആസ്വദ്യകരവും വ്യത്യസ്തമായ അനുഭവം പകരുന്നതുമായ മരൂഭൂമിയിലെ രാപാർക്കലിന് മറുവശത്ത് അപകടവും പതിയിരിക്കുന്നുണ്ട്. കൃത്യമായ ആസൂത്രണവും തയ്യാറെടുപ്പുകളും നടത്തിയാൽ ഈ അപകടങ്ങളെ ഒഴിവാക്കാം. യു.എ.ഇയിലെ മരുഭൂമിയിൽ രാപാർക്കുേമ്പാൾ അറിയേണ്ട കാര്യങ്ങൾ അറിയാം:
ഏറ്റവും മികച്ച സമയം
ക്യാമ്പിങിന് ഏറ്റവും മികച്ച സമയം ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്. മിക്ക മാസങ്ങളിലും ചൂടും ഈർപ്പവും നിറഞ്ഞ യു.എ.ഇയിൽ മറ്റു സമയങ്ങളിലെ ക്യാമ്പിങ് പ്രയാസകരമായിരിക്കും. ക്യാമ്പിങ് പോലെ, ഹൈകിങ്, മൗണ്ടേൻ ബൈകിങ്, കയാക്കിങ് തുടങ്ങിയവക്കും മികച്ച കാലം ഇത് തന്നെയാണ്. ദീർഘകാലത്തെ ക്യാമ്പിങിന് സർക്കാറിെൻറ നിയന്ത്രണങ്ങളുണ്ട്. ഇത്തരം ക്യാമ്പിങിന് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ ഹൃസ്വ സമയത്തേക്ക് രാപാർക്കൽ എല്ലായിടത്തും അനുവദിനീയമാണ്.
മികച്ച സ്ഥലങ്ങൾ
യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലെയും മരുഭൂമി പൊതുവെ ക്യാമ്പിങിന് അനുയോജ്യമാണ്. ദുബൈയിൽ അൽഖുദ്റ, ഷാർജയിൽ അൽ മദാം എന്നീ സ്ഥലങ്ങൾ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ നല്ലതാണ്. എത്തിച്ചേരാനും ക്യമ്പിങിനും എളുപ്പമാണ് ഇവിടങ്ങളിൽ. യഥാർഥ മരുഭൂ ആസ്വാദനത്തിന് ഏറ്റവും യോജിച്ച സ്ഥലമായി കണക്കാക്കപ്പെടുന്നത് അബൂദബിയിലെ 'ലിവ'യാണ്. എന്നാൽ ഇവിടെ ക്യാമ്പ് ചെയ്യാൻ പരിചയ സമ്പന്നർ കൂടെയുണ്ടകേണ്ടത് ആവശ്യമാണ്. അറ്റമില്ലാത്ത മൺകൂനകളുടെ ഭംഗി കാണാനാവുന്ന ഇവിടം മനസ്സ് നിറയുന്ന അനുഭവം സമ്മാനിക്കും.
ടെൻറടിക്കുേമ്പാൾ ശ്രദ്ധിക്കേണ്ടത്
ക്യാമ്പിങ്ങിനായി ടെൻറ് കെട്ടുന്നത് പകൽ സമയത്താകുന്നതാണ് നല്ലത്. പരിസരം നിരീക്ഷിക്കാനും പ്രയാസം കുറയാനും ഇത് സഹായിക്കും. നിരപ്പായ സ്ഥലത്താണ് ടെൻറടിക്കേണ്ടത്. അങ്ങനെയാകുേമ്പാൾ കിടക്കാനും ഇരിക്കാനും എല്ലാം സൗകര്യമായിരിക്കും. വാദികളിൽ കെട്ടാതിരിക്കാൻ സൂക്ഷിക്കുകയും വേണം. അതുപോലെ മഴ സാധ്യത നേരത്തെ തന്നെ അന്വേഷിച്ച് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. മഴ പെയ്യുേമ്പാൾ മുഴുവൻ ഭൂപ്രകൃതിയും മാറ്റപ്പെടുന്നത് മരുഭൂമിയിൽ സാധാരണമാണ്. വാദികളിൽ വെള്ളം നിറയുകയും ടെൻറുകളിൽ വെള്ളം കയറുകയും ചെയ്യും. അതിനാൽ കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിച്ചാവണം ടെൻറടിക്കുന്നത്.
ഓർമിക്കേണ്ട കാര്യങ്ങൾ
* മരുഭൂമിയിൽ കനത്ത തണുപ്പിനെ പ്രതീക്ഷിച്ചാകണം പോകേണ്ടത്. പകൽ സമയത്ത് 30ഡിഗ്രി സെൽഷ്യസ് വരെ താപനിലയുണ്ടാവുന്ന സ്ഥലം സൂര്യനസ്തമിച്ച് ഉടൻ 10ഡിഗ്രിക്കും താഴേക്ക് പോകാം. അതിനാൽ കൃത്യമായ മുന്നൊരുക്കം അനിവാര്യമാണ്.
* ലൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങളാണ് ക്യാമ്പിങിൽ ഉത്തമം. പകൽസമയത്ത് സൺ ക്യാപ്പിനൊപ്പം അയഞ്ഞതും ഭാരം കുറഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുക. രാത്രിയിലേക്കായി ജോഗർ പാൻറ്സ്, ജമ്പറുകൾ, ചൂട് പകരുന്ന തൊപ്പികൾ എന്നിവ കരുതുക. നല്ല ഗ്രിപ്പുള്ള ഷൂസ് ധരിക്കണം. പാമ്പ്, തേൾ പോലുള്ള ജീവികളിൽ നിന്ന് സംരക്ഷണം നൽകാൻ ഷൂസ് ഉപകരിക്കും.
* ക്യാമ്പിങിൽ എപ്പോഴും വെള്ളം കുടിച്ചുകൊണ്ടിരിക്കണം. ദാഹം പിടിച്ചുവെക്കരുത്. എപ്പോഴും ഒരു കുപ്പിവെള്ളം കയ്യിൽ കരുതുക. മരുഭൂമിയിൽ നിർജലീകരണം സംഭവിക്കുന്നത് വളരെ അപകടകരമാണ്. അതിനാൽ കാറിൽ ശീതളപാനീയങ്ങൾ അടങ്ങിയ ഒരു കൂളർ സൂക്ഷിക്കുക. നിങ്ങൾക്ക് ആവശ്യമാണെന്ന് കരുതുന്നതിലും കൂടുതൽ വെള്ളം കൊണ്ടുപോകുക.
* പെട്രോൾ പമ്പിൽ നിന്ന് വളരെ ദൂരെയാണ് ക്യാമ്പ് ചെയ്യുന്നതെങ്കിൽ വാഹനത്തിൽ പരമാവധി എണ്ണയടിച്ചിരിക്കണം.
കൈയിൽ കരുതേണ്ട ഉപകരണങ്ങൾ
-ടെൻറും മണൽ കുറ്റികളും -മെത്ത - അല്ലെങ്കിൽ ഒരു പുതപ്പ് / പരവതാനി - കൂടാതെ തലയണ പുതപ്പ് / സ്ലീപ്പിംഗ് ബാഗ് -മടക്കാവുന്ന മേശ, ക്യാമ്പിങ് കസേരകൾ അല്ലെങ്കിൽ പരവതാനി -ഹെഡ് ടോർച്ച്, ചെറിയ വിളക്ക് -ബി.ബി.ക്യൂ, ചാർകോൾ/വിറക് -കൂൾബോക്സ് -പേപ്പർ പ്ലേറ്റുകൾ/കട്ട്ലറി -ഗാർബേജ് ബാഗുകൾ -ടൂത്ത് ബ്രഷ്, മാറാനുള്ള വസ്ത്രങ്ങൾ -ഫസ്റ്റ് എയ്ഡ് കിറ്റ്
ഇക്കാര്യങ്ങൾ മനസിലുണ്ടാകണം
• ലൊക്കേഷൻ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുക. പോകുന്ന സ്ഥലത്തെ കുറിച്ച് കൃത്യമായി പരിശോധിക്കുകയും പഠിക്കുകയും ചെയ്യുക. പ്രാദേശിക നിയമങ്ങളും അറിഞ്ഞിരിക്കുക.
• ക്യാമ്പിൽ ചേരാത്ത ആളുകളോട് എവിടെയാണെന്ന് അറിയിക്കുക. അപകട സമയത്തും മറ്റും സഹായിക്കാൻ ഉപകാരപ്പെടും.
• ഒറ്റക്ക് ക്യാമ്പിങ് ഒഴിവാക്കുക. പരിചയസമ്പന്നരായവരുടെ കൂടെ ചേരുക.
• പൂർണമായി ചാർജ് ചെയ്ത മൊബൈൽ ഫോൺ കരുതുക. പവർ ബാങ്കും പൂർണമായി ചാർജ് ചെയ്ത് കരുതുക.
• ഓഫ്˘ലൈൻ നാവിഗേഷൻ ടൂളുകളോ മാപ്പോ കരുതുക.
• ആവശ്യമാണെന്ന് കരുതുന്നതിനേക്കാൾ കൂടുതൽ ഭക്ഷണവും വെള്ളവും എടുക്കുക.
• ആദ്യമായാണെങ്കിൽ അധികം സാഹസികത കാണിക്കരുത്. തീയും ബി.ബി.ക്യുകളും ടെൻറിൽ നിന്ന് അകലെ സൂക്ഷിക്കുക.
• ഉപയോഗിക്കുന്നില്ലെങ്കിൽ ടെൻറിെൻറ വാതിൽ അടച്ചിടുക. ജീവജാലങ്ങൾ പ്രവേശിക്കും.
• desert campingമരുഭൂമിയെയും ജീവജാലങ്ങളെയും ബഹുമാനിക്കുക. ക്യാമ്പിങിന് ശേഷം മാലിന്യങ്ങൾ നീക്കം ചെയ്യുകയും വൃത്തിയാക്കുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.