വിദ്യാർഥികൾക്ക് മുൻകരുതൽ നിർദേശവുമായി ഡി.എച്ച്.എ
text_fieldsദുബൈ: സ്കൂളുകളിൽ പോകുന്ന വിദ്യാർഥികൾക്ക് മുൻകരുതൽ നിർദേശവുമായി ദുബൈ ഹെൽത്ത് അതോറിറ്റി. വിദ്യാർഥികളുടെ ഓരോ ചലനങ്ങളും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അവരോട് കൂടുതൽ സംസാരിക്കണമെന്നും ഡി.എച്ച്.എ ഹെൽത്ത് െപ്രാമോഷൻ ആൻഡ് എജുക്കേഷനൽ ഹെഡ് ഡോ. ഹിന്ദ് അൽ അവാദി പറഞ്ഞു. രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ഹെൽത്ത് ടിപ്സുകളും അവർ വിവരിച്ചു. സ്കൂളിലേക്ക് പോകുേമ്പാഴും തിരിച്ചു വരുേമ്പാഴും കൈകൾ അണുനശീകരണം നടത്തണമെന്നും അവർ പറഞ്ഞു.
രക്ഷിതാക്കളുടെ ശ്രദ്ധക്ക്
സ്കൂളിലേക്ക് കൊണ്ടുപോകുന്ന വസ്തുക്കൾ ദിവസവും അണുമുക്തമാക്കുക
തുണി മാസ്കുകൾ ദിവസവും കഴുകുക
ഫിൽറ്ററുള്ള മാസ്കുകളുടെ ഫിൽറ്ററുകൾ
10 ദിവസം കൂടുേമ്പാൾ മാറ്റുക
ബാഗ്, ലഞ്ച് ബോക്സ്, ഹെഡ്ഫോൺ, പേന, ബുക്ക് തുടങ്ങിയവ അണുമുക്തമാക്കണം
കുട്ടികളെ നിരന്തരം ശ്രദ്ധിക്കുക
രോഗലക്ഷണങ്ങളുള്ളവരെ സ്കൂളിലേക്ക്
അയക്കാതിരിക്കുക
സ്വകാര്യ ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുക
വീട്ടിൽ തിരിച്ചെത്തിയാൽ ചെരിപ്പുകൾ നിർദിഷ്ട
സ്ഥാനങ്ങളിൽ സുരക്ഷിതമായി സൂക്ഷിക്കുക
സ്കൂളിൽനിന്ന് കൊണ്ടുവരുന്ന വസ്തുക്കൾ
പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുക
വസ്ത്രങ്ങൾ പ്രത്യേകമായി കഴുകുക
ഒഴിവാക്കേണ്ട കാര്യങ്ങൾ
ഹസ്തദാനം
ഭക്ഷണം പങ്കിടൽ
മാസ്ക് മറ്റുള്ളവർക്ക് കൊടുക്കൽ
കൂട്ടംകൂടിയിരിക്കൽ
അഴുക്കായ കൈകൊണ്ട് കണ്ണിലും മൂക്കിലും
വായിലും സ്പർശിക്കൽ
മാസ്ക് വലിച്ചെറിയൽ
പുസ്തകവും പേനയും പോലുള്ള വസ്തുക്കൾ കൈമാറൽ
അഭ്യൂഹങ്ങൾ പ്രചരിപ്പിക്കൽ
സ്കൂൾ ബസിെൻറ ഉള്ളിലെ അത്യാവശ്യമില്ലാത്ത സ്ഥലങ്ങളിൽ സ്പർശിക്കാതിരിക്കുക
ചെയ്യാവുന്ന കാര്യങ്ങൾ
സ്പർശനമില്ലാതെ അനുമോദിക്കൽ
ഇടക്കിടെ കൈകൾ കഴുകുകയും
അണുമുക്തമാക്കുകയും ചെയ്യൽ
സ്കൂളിലായിരിക്കുേമ്പാൾ എപ്പോഴും മാസ്ക് ധരിക്കൽ
തുണികൊണ്ടുള്ള മാസ്കാണ് ഉപയോഗിക്കുന്നതെങ്കിൽ ഭക്ഷണം കഴിക്കുേമ്പാൾ പ്രേത്യകം പൗച്ചിൽ
സൂക്ഷിക്കണം
ഡിസ്പോസിബ്ൾ മാസ്കുകൾ നിശ്ചിത സ്ഥലങ്ങളിൽ ഉപേക്ഷിക്കുക. ഭക്ഷണം കഴിഞ്ഞ ശേഷം പുതിയ മാസ്ക് ഉപയോഗിക്കാം
രണ്ട് മീറ്റർ അകലം പാലിക്കുക
ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവരുക
രോഗലക്ഷണമുണ്ടെങ്കിൽ വീട്ടിൽതന്നെ ഇരിക്കുക
ഡെസ്കുകൾ വൃത്തിയായി സൂക്ഷിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.