എ.ഐ ഉപയോഗിച്ച് രോഗനിർണയം: ആസ്റ്ററും ഫ്യൂജി ഫിലിമും ധാരണ
text_fieldsദുബൈ: ജി.സി.സിയില്‍ നിർമിതബുദ്ധി (എ.ഐ) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഡയഗ്നോസ്റ്റിക്സ്, ഇമേജിങ്, റേഡിയോളജി സൊലൂഷനുകള്‍ അവതരിപ്പിക്കുന്നതിനായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ആഗോള ബ്രാന്‍ഡായ ഫ്യൂജി ഫിലിമുമായി കരാറിലെത്തി. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍, ഫ്യൂജി ഫിലിം, വണ്‍ ഹെല്‍ത്ത് എന്നിവയില്‍നിന്നുള്ള ഉന്നത നേതൃത്വം പങ്കെടുത്ത ചടങ്ങിലാണ് കരാറില്‍ ഒപ്പുവെച്ചത്.
രോഗീപരിചരണം കാര്യക്ഷമമാക്കുന്ന സാങ്കേതികരംഗത്തെ പുതിയ കണ്ടെത്തലുകളെ സ്വാഗതംചെയ്യാന്‍ ആസ്റ്റര്‍ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ഹെല്‍ത്ത് കെയര്‍ ടെക്നോളജി രംഗത്തെ ഏറ്റവും നൂതനമായ കമ്പനികളിലൊന്നായ ഫ്യൂജി ഫിലിമുമായുള്ള പങ്കാളിത്തത്തിലൂടെ രോഗീ പരിചരണത്തില്‍ അത്യാധുനിക സാങ്കേതിക വൈദഗ്ധ്യം ലഭ്യമാക്കാനുള്ള ആസ്റ്ററിന്റെ സമര്‍പ്പണത്തെയാണ് അടിവരയിടുന്നത്. എ.ഐ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന രോഗനിര്‍ണയം, ആരോഗ്യ പരിരക്ഷാ ഫലങ്ങളും രോഗിയുടെ അനുഭവങ്ങളും ഗണ്യമായി മെച്ചപ്പെടുത്തുമെന്നും ഡോ. ആസാദ് മൂപ്പന് വ്യക്തമാക്കി.
ഫ്യൂജി ഫിലിമില്നിന്നുള്ള ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങള്‍ യു.എ.ഇയിലും ഖത്തറിലും നിലവിലുള്ള ആസ്റ്റര്‍, മെഡ്കെയര്‍ സ്ഥാപനങ്ങളിലും അവതരിപ്പിക്കും.യു.എ.ഇയിലെ ഫ്യൂജി ഫിലിമിന്റെ വിതരണക്കാരായ വണ്‍ ഹെല്‍ത്ത് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.