യാത്രക്കാരി വിമാനത്തിൽ മറന്നുവെച്ച വജ്രമോതിരം തിരിച്ചെത്തിച്ച് ദുബൈ പൊലീസ്
text_fieldsദുബൈ: യാത്രക്കിടെ വിമാനത്തിൽ മറന്നുവെച്ച കോടികൾ വിലപിടിപ്പുള്ള വജ്രമോതിരം അർപ്പണബോധത്തിെൻറ വജ്രശോഭയുള്ള ദുബൈ പൊലീസിെൻറ മികവിൽ യാത്രക്കാരിക്ക് തിരിച്ചു കിട്ടി. ബാേങ്കാക്കിൽ നിന്ന് ഫ്രാൻസിലേക്ക് ദുബൈ മുഖേന പോയ യുവതി ഡ്യുട്ടി ഫ്രീ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനിടെയാണ് അഞ്ചര ലക്ഷം ദിർഹം വിലയുള്ള വജ്രമോതിരം കൈയിലില്ലെന്ന വിവരം ശ്രദ്ധിക്കുന്നത്. ദുബൈയിലേക്ക് വന്ന വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റിെൻറ കീശയിൽ ഉൗരി വെക്കുകയും പിന്നീട് മറന്നു പോവുകയുമായിരുന്നു.
ഉടനെ ദുബൈ പൊലീസിൽ വിവരമറിയിച്ചു. അടുത്ത വിമാനം പുറപ്പെടും മുൻപ് കണ്ടെത്താനായി ഉൗർജിത തെരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. അക്ഷരാർഥത്തിൽ തകർന്നു പോയ യുവതിയെ ആശ്വസിപ്പിച്ച് യാത്ര തുടരാൻ പ്രേരിപ്പിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. തുടർന്ന് ഉൗർജിത അന്വേഷണം നടത്തിയ പൊലീസ് യുവതി മടങ്ങി എത്തിയപ്പോഴേക്കും മോതിരം കണ്ടെത്തുകയായിരുന്നു. ദുബൈ വിമാനത്താവളത്തിെൻറ ടെർമിനൽ 3ൽ വന്നിറങ്ങിയ യുവതിയെ പോർട് കാര്യ അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അൽ തയ്യാർ അഹ്മദ് മുഹമ്മദ് ബിൻ താനിയുടെ നേതൃത്വത്തിൽ വരവേറ്റ ഉേദ്യാഗസ്ഥർ പോറൽ പോലുമേൽക്കാതെ വജ്രമോതിരം തിരിച്ചേൽപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.