മലയാളി വിദ്യാർഥികൾക്ക് ഡയാന അവാർഡ്
text_fieldsദുബൈ: ഡയാന രാജകുമാരിയുടെ പേരിൽ ബ്രിട്ടീഷ് രാജകുടുംബം നൽകുന്ന ഡയാന പുരസ്കാരം മലയാളി വിദ്യാർഥികൾക്ക്. ഇന്ത്യയിലും യു.എ.ഇയിലും പഠിക്കുന്ന മലയാളി വിദ്യാർഥികളാണ് പുരസ്കാരം നേടിയത്.
പാലാ രാമപുരം കൂട്ടക്കല്ലിൽ ജോനേഷ് ജോസഫിെൻറയും വർഷയുടെയും മകൾ നിലീന മറിയം ജോനേഷാണ് പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വിദ്യാർഥി. വെർച്വൽ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ചാരിറ്റി, പരിസ്ഥിതി പ്രവർത്തനങ്ങൾ മുൻനിർത്തി ഡയാന രാജകുമാരിയുടെ മക്കളും സഹോദരനും ചേർന്നാണ് പുരസ്കാരം നൽകുന്നത്. ഒമ്പത് മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ കൂടി മുൻനിർത്തിയാണ് ഒമ്പതുവയസ്സുകാരിയായ നിലീനക്ക് പുരസ്കാരം ലഭിച്ചത്.
സ്കൂളിലെ എക്കോ കോഓഡിനേറ്റർ അഫ്രീൻ ഭാനുവാണ് നിലീനയെ നാമനിർദേശം ചെയ്തത്. അടുത്തിടെ ശൈഖ് ഹംദാൻ പുരസ്കാരവും നിലീന നേടിയിരുന്നു. ഷാർജ ഭരണാധികാരിയുടെ ഭാര്യ ശൈഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി മുൻകൈയെടുത്ത് നടത്തുന്ന ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യൻറിെൻറ ഭാഗമായി അർബുദം ബാധിച്ച കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ എത്തിക്കുന്ന പദ്ധതിയിൽ പങ്കാളിയായിരുന്നു.
റമദാൻ മാസത്തിൽ മാതാപിതാക്കളോടൊപ്പം ലേബർ ക്യാമ്പുകളിലെത്തി ഭക്ഷണപ്പൊതികൾ വിതരണം ചെയ്തിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലേക്ക് ഉയർത്തുന്ന പദ്ധതിയിലും സജീവമാണ്. ജെംസ് മില്ലേനിയം സ്കൂളിലെ വിദ്യാർഥിയാണ് നിലീന.നിലവിൽ തെരഞ്ഞെടുക്കപ്പെട്ട അവാർഡ് ജേതാക്കളിൽ നിന്ന് 20 പേരെ ഡിസംബറിൽ തിരഞ്ഞെടുത്ത് ഡയാന ലെഗസി പുരസ്കാരം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.