മൂന്നു മലയാളി വിദ്യാർഥികൾക്ക് ഡയാന അവാർഡ്
text_fieldsഷാർജ: യു.എ.ഇ നിന്നുള്ള മലയാളികളായ മൂന്ന് വിദ്യാർഥികൾക്ക് ഡയാന അവാർഡ്. ഷാർജ ഔർ ഓൺ ഇംഗ്ലീഷ് ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥികളായ ആദിത്യ അനൂഷ്, ശ്രീപത്മനാഭൻ വിമൽ കുമാർ, അമർനാഥ് ശ്രീവത്സൻ എന്നിവർക്കാണ് അവാർഡ് ലഭിച്ചത്.
ലോകത്ത് സാമൂഹികവും മനുഷ്യത്വപരവുമായ പ്രയത്നങ്ങളിലൂടെ യുവ തലമുറക്ക് പ്രചോദനമായി വർത്തിച്ച ഒമ്പതിനും 25നും ഇടയിലുള്ളവരെ ആദരിക്കുന്നതിനാണ് ഡയാന രാജകുമാരിയുടെ പേരിൽ അവാർഡ് നൽകിവരുന്നത്. ഡയാനയുടെ സ്മരണക്കായി ഡയാന ചാരിറ്റിയാണ് വർഷാവർഷം അവാർഡ് നൽകിവരുന്നത്. യു.കെയിലും പുറം രാജ്യങ്ങളിലുമുള്ളവരെ അവാർഡിനായി പരിഗണിക്കും. 31 രാജ്യങ്ങളിൽ നിന്ന് 180 യുവാക്കളെയാണ് ഇത്തവണ അവാർഡിനായി തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.