അൽഐനിൽ നിര്യാതയായി
text_fieldsഉമ്മുൽഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈൻ മുൻ ജനറൽ സെക്രട്ടറി സുലൈമാൻ ഷാ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ തബസും (47) അൽഐൻ തവാം ആശുപത്രിയിൽ നിര്യാതയായി.ആന്ധ്ര പ്രദേശ് സ്വദേശിനിയാണ്.
മക്കൾ: നുസ്രത് സുൽത്താന, തൗഫീഖ് അഹ്മദ്. ശനിയാഴ്ച ഉച്ചക്ക് 12ന് ഉമ്മുൽഖുവൈൻ ശൈഖ് അഹമ്മദ് പള്ളിയിൽ (മദീന പൊലീസ് സ്റ്റേഷൻ പിറകുവശം) മയ്യിത്ത് നമസ്കാരത്തിനുശേഷം ഉമ്മുൽ ഖുവൈനിൽ ഖബറടക്കും.
നടപടിക്രമങ്ങൾക്ക് ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ സജാദ് നാട്ടിക, റാഷിദ് പൊന്നാണ്ടി, മുഹമ്മദ് മൊയ്തീൻ, സി.എം. ബഷീർ, സി.ഐ. തമ്പി, അൽഐൻ കെ.എം.സി.സി ഭാരവാഹികളായ ബദറുദ്ദീൻ നാട്ടിക, മുഹമ്മദാലി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.