ഡിജിറ്റൽ സാക്ഷരത; പ്രവാസി തൊഴിലാളികൾക്ക് പരിശീലനം
text_fieldsദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പ്രവാസി തൊഴിലാളികൾക്ക് ഡിജിറ്റൽ സാക്ഷരത പരിശീലനത്തെ കുറിച്ച് അധികൃതർ വിശദീകരിക്കുന്നു
ദുബൈ: യു.എ.ഇയിലെ പ്രവാസി തൊഴിലാളികൾക്ക് ഡിജിറ്റൽ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് കെ.എം.സി.സി, എഡാപ്റ്റ് എന്നിവയുമായി ചേർന്നാണ് തൊഴിലാളികൾക്ക് വിവിധ ഡിജിറ്റൽ, എ.ഐ. സാങ്കേതികമേഖലകളിൽ പരിശീലനം നൽകുക.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് പ്രവാസി തൊഴിലാളികൾക്ക് സൗജന്യ ഡിജിറ്റൽ സാക്ഷരതാ പദ്ധതി പ്രഖ്യാപിച്ചത്. നാഷനൽ കെ.എം.സി.സി, വിദ്യാഭ്യാസ സ്ഥാപനമായ എഡാപ്റ്റ് എന്നിവയുമായി ചേർന്ന് ഈവർഷം അയ്യായിരം തൊഴിലാളികൾക്കാണ് ഡിജിറ്റൽ, എ.ഐ. മേഖലയെ കുറിച്ച് അവബോധം നൽകുന്ന കോഴ്സുകൾ നടത്തുക.
പ്രവാസി തൊഴിലാളികൾ വ്യാപകമായി ഓൺലൈൻ തട്ടിപ്പിന് വിധേയമാകുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു പദ്ധതിയെന്ന് കെ.എം.സി.സി. യു.എ.ഇ ദേശീയ ജന. സെക്രട്ടറി പി.കെ. അൻവർ നഹ പറഞ്ഞു. തൊഴിലാളികൾക്ക് വ്യക്തിപരമായി അപേക്ഷ നൽകി പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കഴിയും.
മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ കോഴ്സുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ആഴ്ചയിൽ ഒരു ക്ലാസ് എന്ന നിലയിൽ എട്ട് ആഴ്ചകൊണ്ട് പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടാൻ കഴിയുന്നവിധമായിരിക്കും ഡിജിറ്റൽ സാക്ഷരതാ കോഴ്സുകൾ സംഘടിപ്പിക്കുകയെന്ന് എഡാപ്റ്റ് പ്രതിനിധി ഒമർ അബ്ദുസലാം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.