റാസല്‍ഖൈമയില്‍ ഡിജിറ്റല്‍ സ്കൗട്ട് ഈവന്റ് സംഘടിപ്പിച്ചു
text_fieldsറാസല്‍ഖൈമ: ലോകതലത്തില്‍ വിവിധ പ്രായക്കാരായ യുവാക്കളുമായി ആശയവിനിമയത്തിന് അവസരമൊരുക്കി റാസല്‍ഖൈമയില്‍ ഡിജിറ്റല്‍ സ്കൗട്ട് ഈവന്റ് സംഘടിപ്പിച്ചു.
റാക് സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്‍മാനും റാക് സ്കൗട്ട് കമീഷന് പ്രസിഡന്റുമായ ശൈഖ് സാലെം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ മുന്‍കൈയില്‍ ‘സ്കൗട്ട്സ് ഫോര്‍ എ ഗ്രീനര്‍ വേള്‍ഡ്’ പ്രമേയത്തില്‍ റാക് സായിദ് എജുക്കേഷനല്‍ കോംപ്ലക്സിലാണ് ജാംബോറി ഓണ്‍ ദി എയര്‍ (ജെ.ഒ.ടി.എ), ജാംബോറി ഓണ്‍ ദി ഇന്റര്‍നെറ്റ് (ജെ.ഒ.ടി.എ) പരിപാടികള്‍ നടന്നത്.
ഡിജിറ്റല്‍, ഇന്റര്‍നെറ്റ്, റേഡിയോ സ്കൗട്ട്, അമച്വര്‍ റേഡിയോ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ലോക രാജ്യങ്ങളെക്കുറിച്ച് പഠിക്കാനുമുതകുന്നതാണ് ജോട്ട-ജോട്ടി ഈവന്റെന്ന് എമിറേറ്റ്സ് സ്കൗട്ട്സ് അസോ. ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഡോ. സാലെം അബ്ദുല്റഹ്മാന് അല്‍ ദര്‍മാക്കി പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടികള്‍ 200 സ്കൗട്ടുകള്‍ക്കും ഗൈഡുകള്ക്കുമൊപ്പം 5000ത്തോളം ഓണ്‍ലൈന്‍ പങ്കാളികളെയും ആകര്‍ഷിച്ചതായും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള യുവാക്കളുമായി ആശയവിനിമയം നടത്തുകയും വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാന്‍ ലഭിക്കുന്ന സവിശേഷ അവസരമാണ് ഡിജിറ്റല്‍ സ്കൗട്ട് ഈവന്റെന്ന് ശൈഖ് സാലെം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അഭിപ്രായപ്പെട്ടു.
ആഗോളതലത്തിലുള്ള സ്കൗട്ടുകളെ അമച്വര്‍ റേഡിയോ ഉപയോഗിച്ച് ബന്ധിപ്പിക്കുന്ന വാര്‍ഷിക സ്കൗട്ടിങ് ഈവന്റാണ് ജാംബോറി ഓണ്‍ ദി എയര്‍ (ജോട്ട). എല്ലാ വര്‍ഷവും ഒക്ടോബര്‍ മൂന്നാം വാരത്തില്‍ ജാംബോറി ഓണ്‍ ഇന്റര്‍നെറ്റ് (ജോട്ടി) ഈവന്റും നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.