സ്കൂൾ ബസ് നിരീക്ഷണത്തിന് അജ്മാനിൽ ഡിജിറ്റൽ സംവിധാനം
text_fieldsഅജ്മാന്‍: സ്‌കൂൾ ബസുകൾക്കായി പുതിയ നിരീക്ഷണ സംവിധാനം നടപ്പിലാക്കി അജ്മാന്‍ ട്രാൻസ്‌പോർട്ട് അതോറിറ്റി. എല്ലാ പ്രായത്തിലുള്ള വിദ്യാർഥികൾക്കും ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കലാണ് ലക്ഷ്യമെന്ന് പബ്ലിക്ക് ട്രാൻസ്‌പോർട്ട് ആൻഡ് പെർമിറ്റ് ഏജൻസി സി.ഇ.ഒ സമി അലി അൽ ജല്ലാഫ് പറഞ്ഞു. കാലാവധി കഴിഞ്ഞ പെർമിറ്റുകൾ കണ്ടെത്തുന്നതിനും അനുമതി ലഭിക്കാതെ ഏതെങ്കിലും സ്കൂൾ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും ബസിൽ ഫസ്റ്റ് എയ്ഡ് ബാഗും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താനും പുതിയ സ്വിഫ്റ്റ് ഡിജിറ്റൽ സംവിധാനം വഴി കഴിയും.
സാങ്കേതികവിദ്യ ഈ അധ്യയന വർഷം ആദ്യം മുതൽ നടപ്പിലാക്കിയിട്ടുണ്ട് -അൽ ജല്ലാഫ് കൂട്ടിച്ചേർത്തു. സ്വിഫ്റ്റ് ഡിജിറ്റൽ സംവിധാനം എമിറേറ്റിലെ സ്‌കൂൾ ഗതാഗത സംവിധാനത്തിന്‍റെ എല്ലാ ലംഘനങ്ങളും നിരീക്ഷിക്കാനും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഡ്രൈവർക്ക് നിയമപരമായ അനുമതിയില്ലാതിരിക്കുക, മുന്‍കൂര്‍ അനുമതിയില്ലാതെ വാഹനം ഓടിക്കുക, വിദ്യാർഥികൾക്ക് കയറുന്നതിനോ ഇറങ്ങുന്നതിനോ വേണ്ടി നിർത്തുമ്പോൾ സ്കൂൾ ബസിന്‍റെ ഇലക്ട്രോണിക് പാർക്കിങ് സംവിധാനം പ്രവർത്തിപ്പിക്കുക തുടങ്ങിയവ ഇനിമുതല്‍ പുതിയ സംവിധാനം വഴി നിരീക്ഷിക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.