ഷാർജയിൽ നേരിട്ടുള്ള പഠനം തുടരും -ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി
text_fieldsഷാർജ: ജനുവരി മൂന്നുമുതൽ ഷാർജയിൽ നേരിട്ടുള്ള പഠനം തുടരുമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി അറിയിച്ചു. 12 വയസ്സിന് മുകളിലുള്ള എല്ലാ വിദ്യാർഥികളും ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് 96 മണിക്കൂറിനുള്ളിലെ നെഗറ്റിവ് പി.സി.ആർ പരിശോധന ഫലം ഹാജരാക്കണം. പാഠ്യേതര പ്രവർത്തനങ്ങൾ, പ്രഭാത അസംബ്ലി, സ്കൂൾ യാത്രകൾ എന്നിവ താൽക്കാലികമായി നിർത്തിവെക്കണം. അബൂദബി അടക്കമുള്ള എമിറേറ്റുകൾ രണ്ടാഴ്ചത്തേക്ക് ഓൺലൈൻ പഠനത്തിലേക്ക് മാറാൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എമിറേറ്റുകളിൽ അധികൃതർക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ദേശീയ അടിയന്തര നിവാരണ സമിതിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഷാർജ അധികൃതർ തീരുമാനമെടുത്ത്. ദുബൈയും നേരിട്ടുള്ള ക്ലാസുകൾ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.